fbwpx
'സെന്‍ഡയക്കൊപ്പം തിരക്കഥ വായിച്ചു'; സ്‌പൈഡര്‍ മാന്‍ 4നെ കുറിച്ച് ടോം ഹോളണ്ട്
logo

ന്യൂസ് ഡെസ്ക്

Posted : 19 Oct, 2024 12:07 PM

റിച്ച് റോള്‍ പോഡ്കാസ്റ്റിനോട് സംസാരിക്കവെയായിരുന്നു താരത്തിന്റെ പ്രതികരണം

HOLLYWOOD MOVIE


സ്‌പൈഡര്‍ മാന്‍ 4ന്റെ പുതിയ അപ്‌ഡേറ്റ് പങ്കുവെച്ച് നടന്‍ ടോം ഹോളണ്ട്. തന്റെ ജീവിത പങ്കാളിയും സ്‌പൈഡര്‍ മാനിലെ നായികയും ആയ സെന്‍ഡയക്കൊപ്പം ചിത്രത്തിന്റെ തിരക്കഥ വായിച്ചുവെന്ന് ടോം ഹോളണ്ട് പറഞ്ഞു. റിച്ച് റോള്‍ പോഡ്കാസ്റ്റിനോട് സംസാരിക്കവെയായിരുന്നു താരത്തിന്റെ പ്രതികരണം.

'മികച്ച തിരക്കഥയാണ് സ്‌പൈഡര്‍ മാന്‍ 4ന്റേത്. അതില്‍ ഇനിയും ജോലികള്‍ ചെയ്യാനുണ്ട്. എഴുത്തുകാര്‍ മികച്ച രീതിയില്‍ ജോലികള്‍ തുടരുകയാണ്. മൂന്ന് ആഴ്ച്ച മുന്നെയാണ് ഞാന്‍ തിരക്കഥ വായിച്ചത്. അത് എന്നില്‍ വല്ലാത്ത ഉന്‍മേഷം ഉണ്ടാക്കി', ടോം ഹോളണ്ട് പറഞ്ഞു.

'സെന്‍ഡയയും ഞാനും ഒരുമിച്ചാണ് തിരക്കഥ വായിച്ചത്. ആരാധകര്‍ക്കായുള്ള നല്ലൊരു സിനിമയായിരിക്കും ഇത്. പക്ഷെ ചിത്രീകരണം തുടങ്ങുന്നതിന് മുമ്പ് ചില കാര്യങ്ങള്‍ ചെയ്യാനുണ്ട്. ഞാന്‍ വളരെ ആവേശത്തിലാണ്. അത് എത്രയും പെട്ടന്ന് പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ ഞങ്ങള്‍ ശ്രമിക്കുന്നുണ്ട്. എല്ലാം മികച്ച രീതിയിലാണ് മുന്നോട്ട് പോകുന്നത്, ഒന്ന് രണ്ട് കാര്യങ്ങള്‍ കൂടി ശരിയായാല്‍ ചിത്രം ഷൂട്ടിംഗ് ആരംഭിക്കും', എന്നും ടോം കൂട്ടിച്ചേര്‍ത്തു.



KERALA
ഇന്ന് സംസ്ഥാന ബജറ്റ്: പ്രതീക്ഷയോടെ കേരളം
Also Read
user
Share This

Popular

KERALA
KERALA
Kerala Budget 2025 LIVE| വയനാടിന് 750 കോടി; ലൈഫ് പദ്ധതിക്ക് 1160 കോടി രൂപ