മികച്ച ഹൊറർ ചിത്രങ്ങളുടെ ടോപ് 10 ലിസ്റ്റ് പുറത്ത് വിട്ടു; പുത്തൻ നേട്ടം കൊയ്ത് മമ്മൂട്ടി ചിത്രം

എന്റർടെയ്ൻമെന്റ് സൈറ്റായ ലെറ്റർബോക്‌സ് ആണ് ലിസ്റ്റ് പുറത്തുവിട്ടിരിക്കുന്നത്.
മമ്മൂട്ടി
മമ്മൂട്ടി
Published on

മലയാള സിനിമയ്ക്ക് ഒട്ടേറെ ഹിറ്റുകൾ സമ്മാനിച്ച വർഷമാണ് 2024. പുത്തൻ കഥകളും ജോണറുകളും പരീക്ഷിച്ച വർഷം കൂടിയാണിത്. അതുപോലൊരു പരീക്ഷണ ചിത്രമായിരുന്നു മമ്മൂട്ടി നായകനായ ഭ്രമയു​ഗം. പുത്തൻ സാങ്കേതിക വളർച്ചയ്ക്ക് ഇടയിൽ ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് പരീക്ഷണമായിരുന്നു ചിത്രം. ഭൂതകാലം എന്ന ചിത്രത്തിന് ശേഷം രാഹുൽ സദാശിവനാണ് ഭ്രമയു​ഗം സംവിധാനം ചെയ്തത്. അൻപത് കോടി ക്ലബ്ബിൽ കേറിയ ആദ്യ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രവും ഭ്രമയുഗമാണ്.


ഇപ്പോഴിതാ, 2024 ലെ മികച്ച ഹൊറർ ചിത്രങ്ങളുടെ ടോപ് 10 ലിസ്റ്റിൽ ഇടം നേടിയിരിക്കുകയാണ് ഭ്രമയുഗം. എന്റർടെയ്ൻമെന്റ് സൈറ്റായ ലെറ്റർബോക്‌സ് ആണ് ലിസ്റ്റ് പുറത്തുവിട്ടിരിക്കുന്നത്. പത്ത് ഹൊറർ സിനിമകളിൽ രണ്ടാം സ്ഥാനമാണ് ഭ്രമയു​ഗത്തിന്. ഹോളിവുഡ്, ജാപ്പനീസ് ഉള്‍പ്പടെയുള്ള ചിത്രങ്ങളോട് കിടപിടിച്ചാണ് ഭ്രമയു​ഗം ഈ നേട്ടം കൈയടിക്കിയിരിക്കുന്നത്.

ദ സബ്സ്റ്റാൻസ് ആണ് ലിസ്റ്റിൽ ഒന്നാമതുള്ള സിനിമ. കോറലി ഫാർഗേറ്റാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ലിസ്റ്റിൽ രണ്ടാമത് ഭ്രമു​ഗം ആണ്. മൂന്നാമത് 'ചിമി' എന്ന ജാപ്പനീസ് ചിത്രമാണ്. കിയോഷി കുറസോവയാണ് ചിത്രം സംവിധാനം ചെയ്തത്.'ഡെഡ് ടാലൻ്റ്സ് സൊസൈറ്റി' ആണ് നാലാം സ്ഥാനത്തുള്ള സിനിമ. ജോൺ ഹ്സു സംവിധാനം ചെയ്ത ചിത്രം, തായ്‌വാനീസ് ഹൊറർ കോമഡി ജോണറിലുള്ളതാണ്.

'യുവർ മോൺസ്റ്റർ' ആണ് അഞ്ചാമത്തെ സിനിമ. കരോലിൻ ലിൻഡിയാണ് ഈ അമേരിക്കൻ റൊമാൻ്റിക് കോമഡി ഹൊറർ ചിത്രം സംവിധാനം ചെയ്തത്. 'ഏലിയൻ: റോമുലസ്' ആണ് ആറാം സ്ഥാനത്ത്. അമേരിക്കൻ സയൻസ് ഫിക്ഷൻ ഹൊറർ ചിത്രമാണ് ഇത്.' ദ ​ഗേൾ വിത്ത് ദ നീഡിൽ,' 'സ്ട്രെയ്ഞ്ച് ഡാർളിം​ഗ്', ദക്ഷിണ കൊറിയൻ ചിത്രം എക്സുമ, 'ഐ സോ ദ ടിവി ​ഗ്ലോ'എന്നീ ചിത്രങ്ങളാണ് മറ്റ് സ്ഥാനങ്ങളിലുള്ളത്.







Related Stories

No stories found.
News Malayalam 24x7
newsmalayalam.com