രജനികാന്ത് കഴിഞ്ഞാല്‍ പിന്നെ സമാന്ത; പ്രശംസിച്ച് സംവിധായകന്‍ ത്രിവിക്രം

ഓഫ്‌സ്‌ക്രീനിലും ഓണ്‍ സ്‌ക്രീനിലും സമാന്ത ഒരു ഹീറോയാണെന്നും മറ്റുള്ളവര്‍ക്ക് മാതൃകയാണെന്നും ആലിയ ഭട്ടും പ്രശംസിച്ചു
രജനികാന്ത് കഴിഞ്ഞാല്‍ പിന്നെ സമാന്ത; പ്രശംസിച്ച് സംവിധായകന്‍ ത്രിവിക്രം
Published on


ആലിയ ഭട്ടിനെ കേന്ദ്ര കഥാപാത്രമാക്കി വസന്‍ ബാല സംവിധാനം ചെയ്ത ചിത്രം ജിഗ്രയുടെ പ്രീ റിലീസ് ഇവന്റ് കഴിഞ്ഞ ദിവസം ഹൈദരാബാദില്‍ വെച്ച് നടന്നു. പരിപാടിയില്‍ തെന്നിന്ത്യന്‍ താരം സമാന്തയായിരുന്നു മുഖ്യാതിഥിയായി എത്തിയത്. പരിപാടിയില്‍ സംസാരിക്കവെ സമാന്തയെ ആലിയ ഭട്ടും സംവിധായകന്‍ ത്രിവിക്രമും പ്രശംസിച്ചു. രജനികാന്ത് കഴിഞ്ഞാല്‍ മലയാളത്തിലും തമിഴിലും തെലുങ്കിലും ഒരു പോലെ ആരാധകരുള്ള താരം സമാന്തയാണെന്ന് ത്രിവിക്രം പറഞ്ഞു. ഓഫ്‌സ്‌ക്രീനിലും ഓണ്‍ സ്‌ക്രീനിലും സമാന്ത ഒരു ഹീറോയാണെന്നും മറ്റുള്ളവര്‍ക്ക് മാതൃകയാണെന്നും ആലിയ ഭട്ടും പ്രശംസിച്ചു.

'ഞാന്‍ ആലിയ ഭട്ടിനോട് പറയുകയായിരുന്നു. നടന്മാരില്‍ തമിഴിലും തെലുങ്കിലും മലയാളത്തിലും ഒരുപോലെ ആരാധകരുള്ളത് രജനികാന്തിനാണ്. അദ്ദേഹം കഴിഞ്ഞാല്‍ പിന്നെ അങ്ങനെ ഫാന്‍ ബേസുള്ള താരം സമാന്തയാണ്', എന്നാണ് ത്രിവിക്രം പറഞ്ഞത്.

'അഭിനേതാക്കള്‍ പരസ്പരം മത്സരിക്കുമെന്നാണ് പൊതുവെ പറയാറുള്ളത്. എന്നാല്‍ അങ്ങനെയൊന്നില്ല. കാരണം ഇന്ന് എന്റെ സിനിമ പ്രമോട്ട് ചെയ്യാന്‍ ഇവിടെ എത്തിയിരിക്കുന്നത് ഒരു പാന്‍ ഇന്ത്യന്‍ സൂപ്പര്‍ സ്റ്റാറാണ്. ത്രിവിക്രം സര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയില്‍ ഞാനും സാമും ഒരുമിച്ച് അഭിനയിക്കാന്‍ ആഗ്രഹിക്കുന്നു', എന്ന് ആലിയ ഭട്ടും പറഞ്ഞു.

'പ്രിയപ്പെട്ട സാം, നിങ്ങളുടെ കഴിവുകളോടും ദൃഢനിശ്ചയത്തോടും ധൈര്യത്തോടും എനിക്ക് വളരെയധികം ആരാധനയുണ്ട്. പുരുഷന്റെ ഈ ലോകത്ത് ഒരു സ്ത്രീയായിരിക്കുക എന്നത് എളുപ്പമല്ല. പക്ഷെ നിങ്ങള്‍ ലിംഗഭേദങ്ങളെ മറികടന്നു. നിങ്ങള്‍ മറ്റുള്ളവര്‍ക്ക് ഒരു മാതൃകയാണ്. ഈ പ്രീ റിലീസ് ഇവന്റിനെപ്പറ്റി ഞാന്‍ മെസ്സേജ് ചെയ്തപ്പോള്‍ ഞാന്‍ അവിടെ എത്തും എന്നറിയിക്കാന്‍ വെറും ആറര സെക്കന്റ് ആണ് നിങ്ങള്‍ എടുത്തത്', ആലിയ കൂട്ടിച്ചേര്‍ത്തു.




Related Stories

No stories found.
News Malayalam 24x7
newsmalayalam.com