യഥാര്‍ത്ഥ പാന്‍ ഇന്ത്യന്‍ കഥയുമായി വി.എസ് സനോജിന്റെ അരിക്; ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് പൃഥ്വിരാജ്

ഈ മാസം അരിക് തീയ്യേറ്ററുകളിലേക്ക് എത്തും
യഥാര്‍ത്ഥ പാന്‍ ഇന്ത്യന്‍ കഥയുമായി വി.എസ് സനോജിന്റെ  അരിക്; ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് പൃഥ്വിരാജ്
Published on



കേരള ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ നിര്‍മ്മിച്ച് വി.എസ് സനോജ് കഥയും സംവിധാനവും നിര്‍വഹിച്ച അരിക് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. ചലച്ചിത്രതാരം പൃഥ്വിരാജ് സുകുമാരന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ പോസ്റ്റര്‍ പങ്കുവെച്ചു. സെന്തില്‍ കൃഷ്ണ, ഇര്‍ഷാദ് അലി, ധന്യ അനന്യ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം മൂന്ന് തലമുറകളിലൂടെ ഇന്നത്തെ ഇന്ത്യയുടെ കഥ പറയുകയാണ്. റോണി ഡേവിഡ് രാജ്, ശാന്തി ബാലചന്ദ്രന്‍, സിജി പ്രദീപ് തുടങ്ങിയവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ആയിരത്തി തൊള്ളായിരത്തി അറുപതുകളില്‍ തുടങ്ങി ഇന്നുവരെയുള്ള സാമൂഹ്യമാറ്റം ഒരു തൊഴിലാളീ കുടുംബത്തിന്റെ കാഴ്ചയിലൂടെ അവതരിപ്പിക്കുകയാണ് ചിത്രം. വി.എസ് സനോജ്, ജോബി വര്‍ഗീസ് എന്നിവരാണ് തിരക്കഥ. ഛായാഗ്രഹണം മനേഷ് മാധവന്‍, എഡിറ്റര്‍- പ്രവീണ്‍ മംഗലത്ത്, പശ്ചാത്തലസംഗീതം- ബിജിബാല്‍, പ്രൊഡക്ഷന്‍ ഡിസൈന്‍ - ഗോകുല്‍ദാസ്, സൗണ്ട് ഡിസൈന്‍- രാധാകൃഷ്ണന്‍ എസ്, സതീഷ് ബാബു, സൗണ്ട് ഡിസൈന്‍- അനുപ് തിലക്, ലൈന്‍ പ്രെഡ്യൂസര്‍- എസ് മുരുകന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ശ്രീഹരി ധര്‍മ്മന്‍, വസ്ത്രാലങ്കാരം- കുമാര്‍ എടപ്പാള്‍, മേക്കപ്പ്- ശ്രീജിത്ത് ഗുരുവായൂര്‍, കളറിസ്റ്റ്- യുഗേന്ദ്രന്‍, കാസ്റ്റിംഗ് ഡയറക്ടര്‍- അബു വളയംകുളം, സ്റ്റില്‍സ്- രോഹിത് കൃഷ്ണന്‍, ടൈറ്റില്‍, പോസ്റ്റര്‍ ഡിസൈന്‍- അജയന്‍ ചാലിശ്ശേരി, മിഥുന്‍ മാധവ്, പി.ആര്‍ഒ- സതീഷ് എരിയാളത്ത്, മാര്‍ക്കറ്റിംഗ്- കണ്ടന്റ് ഫാക്ടറി മീഡിയ. ഈ മാസം അരിക് തീയ്യേറ്ററുകളിലേക്ക് എത്തും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com