fbwpx
സിറ്റാഡേല്‍ ഇന്ത്യന്‍ സിനിമയെ മുന്നോട്ട് നയിക്കും: വരുണ്‍ ധവാന്‍
logo

ന്യൂസ് ഡെസ്ക്

Posted : 20 Oct, 2024 03:37 PM

ഈ ഷോ ഇന്ത്യന്‍ സിനിമയുടെ അതിരുകള്‍ ഭേദിക്കുമെന്ന് വിശ്വസിക്കുന്നുവെന്നും വരുണ്‍ അഭിപ്രായപ്പെട്ടു

OTT


വരുണ്‍ ധവാന്‍, സമാന്ത രൂത്ത് പ്രഭു എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന സീരീസാണ് സിറ്റാഡേല്‍ : ഹണി ബണ്ണി. തന്റെ ആദ്യ ഒടിടി സീരീസായ സിറ്റാഡേലിനെ കുറിച്ച് ആലോചിക്കുമ്പോള്‍ സന്തോഷമുണ്ടെന്ന് വരുണ്‍ ധവാന്‍ പറഞ്ഞു. ഈ ഷോ ഇന്ത്യന്‍ സിനിമയുടെ അതിരുകള്‍ ഭേദിക്കുമെന്ന് വിശ്വസിക്കുന്നുവെന്നും വരുണ്‍ അഭിപ്രായപ്പെട്ടു. പിടിഐക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.

'ഹണി ബണ്ണിക്ക് വേണ്ടി ഞങ്ങള്‍ ഒരുപാട് പ്രയത്‌നിച്ചിട്ടുണ്ട്. അതിന്റെ ക്വാളിറ്റിയിലും സീരീസിലും ഞാന്‍ ഇപ്പോഴേ സന്തോഷവാനാണ്. പിന്നെ ഇത് പ്രേക്ഷകര്‍ക്കുള്ളതാണ്. എല്ലാവരും മികച്ച രീതിയില്‍ പ്രയതനിച്ചിട്ടുണ്ട്. ഇത് ഇന്ത്യന്‍ സിനിമയെ മുന്നോട്ട് നയിക്കും. മികച്ച പ്രകടനം കാഴ്ച്ചവെക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്', എന്നാണ് വരുണ്‍ പറഞ്ഞത്.

'രണ്ട് ഏജന്റുമാര്‍ തമ്മിലുള്ള പ്രണയവും എല്ലാം എനിക്ക് മികച്ചതായി തോന്നി. സിത അതെഴുതുകയും രാജ് ആന്‍ഡ് ഡികെ സംവിധാനം ചെയ്യുകയും ചെയ്തു. പിന്നെ സാം ഹണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. എല്ലാം എനിക്ക് വലിയ കാര്യമായിരുന്നു. ആമസോണും റൂസോ ബ്രദേഴ്‌സും ഓണ്‍ ബോഡ് ആയതെല്ലാം ഒരിക്കല്‍ മാത്രം സംഭവിക്കുന്നതാണെന്നും' വരുണ്‍ കൂട്ടിച്ചേര്‍ത്തു.

'എനിക്ക് ഇതിന് മുമ്പും ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് ഓഫറുകള്‍ വന്നിട്ടുണ്ട്. ആക്ഷന്‍ തന്നെ വന്നിട്ടുണ്ട്. പക്ഷെ ഞാന്‍ കാത്തിരുന്നത് മറ്റൊന്നിനായിരുന്നു. അത് തന്നെ അവസാനം സംഭവിച്ചു. പിന്നെ ഈ കഥ കേട്ടപ്പോള്‍ എന്റെ മനസില്‍ വന്ന ആദ്യത്തെ പേര് സാമിന്റേതായിരുന്നു. അവര്‍ പറയുന്നതിന് മുമ്പ് തന്നെ ഞാന്‍ അത് ആലോചിച്ചു. സാം ഇത് ചെയ്താല്‍ നന്നായിരിക്കുമെന്ന് എനിക്ക് തോന്നി. ഞങ്ങള്‍ക്കിടയില്‍ ഒരു പ്രത്യേക കെമിസ്ട്രിയുണ്ട്. എനിക്ക് തോന്നുന്നു രാജ് ആന്‍ഡ് ഡികെയ്ക്കും അത് മനസിലായി എന്ന് തോന്നുന്നു', എന്നും വരുണ്‍ ധവാന്‍ പറഞ്ഞു.




KERALA
ഇന്ന് സംസ്ഥാന ബജറ്റ്: പ്രതീക്ഷയോടെ കേരളം
Also Read
user
Share This

Popular

KERALA
KERALA
Kerala Budget 2025 LIVE| വയനാടിന് 750 കോടി; ലൈഫ് പദ്ധതിക്ക് 1160 കോടി രൂപ