fbwpx
പ്രണയത്തിന്റെ വേലിക്കെട്ടുകൾ തകർന്നടിയുമ്പോൾ: അറിയാം തായ് 'ബി.എല്ലു'കളുടെ ഇന്ത്യയിലെ പ്രചാരം
logo

നന്ദന രാജ് സുഭഗന്‍

Last Updated : 19 Nov, 2024 03:54 PM

കമിങ് ഔട്ട് ചെയ്യുവാനുള്ള ഭയം, താൻ ഗേ ആണെന്ന് അറിയുമ്പോൾ കുടുംബവും സമൂഹവും എങ്ങനെ പ്രതികരിക്കും തുടങ്ങി ഒരു സ്വവർഗാനുരാഗി അനുഭവിക്കുന്ന മാനസിക സംഘർഷങ്ങളെ മനോഹരമായി ചിത്രീകരിക്കുന്നുണ്ട് തായ് BL സീരീസ്.

THAI BL


അടുത്തിടെ നടത്തിയ പഠനം അനുസരിച്ച് ഇന്ത്യയുടെ തലസ്ഥാന നഗരിയായ ഡൽഹിയിൽ 44 % പുരുഷന്മാർ പ്രത്യേകിച്ചും സ്വവർഗാനുരാഗികൾ ലൈംഗികാതിക്രമങ്ങൾക്കു ഇരയാവുന്നുണ്ട്. കൂടാതെ മുംബൈ,കൊൽക്കത്ത നഗരങ്ങളിലും പുരുഷന്മാർ ലൈംഗികാതിക്രമങ്ങൾ നേരിടുന്നുണ്ട് എന്ന് പഠനം വ്യക്തമാക്കി. ഭാരതീയ ന്യായ സംഹിതയിൽ പുരുഷന്മാർക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങൾക്ക് എതിരെ കേസെടുക്കുവാൻ തരത്തിലുള്ള വകുപ്പുകൾ നിലവിലില്ല .സ്വവർഗ അനുരാഗവും വിവാഹവും ഇന്ത്യയിൽ ഇന്നും ഒരു വിലക്കായി നിലനിൽക്കുന്ന ഈ സാഹചര്യത്തിലാണ് തായ് BL  (boy 's love ) ഇന്ത്യൻ gen -Zക്കളുടെ ഇടയിൽ തരംഗം സൃഷ്ടിക്കുന്നത്.

പുരുഷന്മാർ തമ്മിലുള്ള പ്രണയബന്ധത്തെ ചിത്രീകരിക്കുന്ന പരമ്പരകളെയാണ് BL എന്ന് വിശേഷിപ്പിക്കുന്നത്. 2ഗെതർ മുതൽ കിൻപോർഷെ: ദ സീരീസ് വരെ ഈ പട്ടിക നീളുന്നു . കൊറിയയിൽ നിന്നും കെ-പോപ്പ്, ജപ്പാനിൽ നിന്നും ആനിമേകള്‍ എന്നിവ ഇന്ത്യൻ ആരാധകരുടെ മനസ്സ്‌ കീഴടക്കിയപ്പോൾ തായ്‌ലൻഡിൽ നിന്നും തായ് BL -ലുകളാണ് ഇന്ത്യൻ വിനോദ വ്യവസായ മേഖലയിൽ ചുവടുറപ്പിച്ചത്. ഇന്ത്യയിൽ മാത്രമല്ല ഇന്തോനേഷ്യ, വിയറ്റ്നാം, കൊറിയ എന്നിവിടങ്ങളിലും തായ് BL -ലുകൾക്കു ആരാധകരേറെയാണ്. എന്തായിരിക്കാം തായ് BL ഇന്ത്യയിൽ ഇത്രയും പ്രചാരം നേടുവാൻ കാരണം? രാജ്യത്ത് സ്വവര്‍ഗാനുരാഗികൾക്ക് എതിരെ സർക്കാർ സ്വീകരിക്കുന്ന വിരുദ്ധ നിലപാടുകളാണോ? അതോ ഇന്നത്തെ യുവാക്കളുടെ പുരോഗമന ചിന്താഗതിയാണോ വിവാദങ്ങൾക്ക് വഴിവെയ്ക്കുന്ന ഇത്തരത്തിലുള്ള സീരീസുകളെ സ്വീകരിക്കുവാൻ പ്രേരിപ്പിക്കുന്നത്?

തായ്‌ലാൻഡിൽ നിന്നും ഉരുത്തിരിഞ്ഞ bl വ്യവസായം

തായ്‌ലാൻഡിനെ ആഗോള ഭൂപടത്തിൽ തന്നെ ഒരു പക്ഷെ രേഖപെടുത്തിയത് BL -ലിലൂടെയാണ്. BL കൾ യഥാർത്ഥത്തിൽ ആരംഭിച്ചത് 1970 -കളിലെ ജപ്പാനിലാണ്. 2011 -2015 വര്‍ഷങ്ങളാണ് തായ് BLന്‍റെ തുടക്കകാലമായി പൊതുവെ പറയുന്നത്. ഒട്ടുമിക്ക തായ് bl ക്കളുടെയും കഥാന്തുവെന്നു പറയുന്നത് കോളേജ് യൂണിവേഴ്സിറ്റി പശ്ചാത്തലത്തിൽ പുരുഷന്മാർക്കിടയിൽ മൊട്ടിടുന്ന പ്രണയബന്ധങ്ങളാണ്. കൂടുതലും സ്വവർഗാനുരാഗികൾ (gay) അല്ലാത്തവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒട്ടനവധി bl നോവലുകൾ സീരീസ് ആയി ആവിഷ്കരിക്കപ്പെട്ടിട്ടുണ്ട്. "മൈ റൈഡ്,ഐ ലവ് യു (MY RIDE, I LOVE YOU ) ലവ് ഇൻ ദി എയർ തുടങ്ങിയവ ഇതിനു ഉദാഹരണങ്ങളാണ്. സ്വവർഗ വിവാഹം നിയമവിധേയമാക്കിയ ഏഷ്യയിലെ മൂന്നാമത്തെ രാജ്യമായി തായ്‌ലാൻഡിനെ മാറ്റിയതിൽ തായ് bl -ന്റെ ജനപ്രീതിയും ഒരു വലിയ കാരണമാണ്. തായ്‌ലാൻഡിനെ ആഗോളവേദിയിൽ ഒരു 'സോഫ്റ്റ് പവർ' ആയി വളരുവാൻ സഹായിച്ച പ്രധാന ഘടകമാണ് bl വ്യവസായം.

തായ് BL -ന്റെ പ്രശസ്തി ആഗോളതലത്തിലേക്കു ഉയർത്തിയത് 2020 ൽ റിലീസ് ചെയ്ത 2ഗെതർ സീരീസ് ആണ്. പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ബ്രൈറ്റ് വിചാവിത്, മെറ്റാവിൻ എന്നിവർ ഒറ്റ രാത്രികൊണ്ട് സെലിബ്രിറ്റികള്‍ ആയി മാറി. കണക്കുകൾ പ്രകാരം യു ട്യൂബിൽ ആ വര്‍ഷം പ്രേക്ഷകർ ഏറ്റവും കൂടുതൽ കണ്ട ടെലിവിഷൻ പരമ്പരകളിൽ ഒന്നായി 2ഗെതർ മാറി. സീരീസിന്റെ വിജയം നിർമാതാക്കളെ സീസൺ 2 എടുക്കുവാൻ പ്രേരിപ്പിക്കുകയായിരുന്നു. ഇതേ മാതൃക പിന്തുടർന്ന് വന്ന തായ് bl സീരീസുകളായ ലവ് ബൈ ചാൻസ്, ബാഡ് ബഡി എന്നിവയും തായ്‌ലാൻഡിൽ മാത്രമല്ല അന്തർദേശിയതലത്തിലും ഹിറ്റ് ആയിരുന്നു.തായ് bl വ്യവസായ മേഖലയുടെ കുതിപ്പ് കണ്ടുകൊണ്ടാവാം സ്വവർഗ്ഗവിവാഹം നിയമവിധേയമാകാത്ത ചൈനീസ് ഗവണ്മെന്റ് പോലും BL വ്യവസായത്തിൽ കൈ വെയ്ക്കുവാൻ ഒരുങ്ങുന്നത്. തായ് BL വ്യവസായത്തിൽ നിന്നും മാത്രം 10 .7 മില്യൺ ഡോളർ വിദേശ നിക്ഷേപം തായ്‌ലാൻഡിനു ലഭിക്കുണ്ട്. തായ് BL വ്യവസായം റെക്കോർഡ് അടിച്ചതോടുകൂടി ഇതിന്റെ സാധ്യതകളെ മുൻനിർത്തി കൊണ്ട് GL (GIRLS LOVE ) സീരീസും നിർമിക്കുന്നുണ്ട് തായ് നിർമാണ കമ്പനികൾ.

ഇന്ത്യയിൽ തായ് bl ന്റെ ഉദയം.

പ്രമുഖ ഹിന്ദി സംവിധായകൻ കരൺ ജോഹർ തന്റെ ആത്മകഥയായ 'An Unsuitable Boy ' എന്ന പുസ്തകത്തിൽ തന്റെ ലൈംഗിക ആഭിമുഖ്യത്തെ ചൊല്ലി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമില്‍ വന്ന വിദ്വേഷ പരാമർശങ്ങളെക്കുറിച്ചു പറയുന്നുണ്ട്. ഇന്നും ഇന്ത്യയിൽ lgbtqia+ ഒരു പാർശ്വവൽക്കരിക്കപെട്ട സമൂഹമായി നിലനിൽക്കുന്നു. അത്തരത്തിലുള്ള ഒരു രാജ്യത്തിലാണ് തായ് BL നായകന്മാരെ കഥാപാത്രങ്ങളാക്കി കൊണ്ടുള്ള ഫാൻ ഫിക്ഷൻസും, ഫാൻ പേജുകളും ഉണ്ടാവുന്നത്. സ്വവര്‍ഗാനുരാഗികൾക്ക് ഒരു ഉട്ടോപ്യൻ ലോകം BL -ലൂടെ നിർമിക്കപെടുന്നു. സ്വവര്‍ഗാനുരാഗിക്കളല്ലാത്ത സ്ത്രീകളും പുരുഷന്മാരും ഇത് കാണാറുണ്ട്. ഒരു പക്ഷെ ഈ സമൂഹത്തെ കുറിച്ച് കൂടുതൽ അറിയുവാനുള്ള കൗതുകമായിരിക്കാം BL കാണുവാൻ മറ്റു പ്രേക്ഷകരെയും പ്രേരിപ്പിക്കുന്നത്. മാറ്റി നിർത്തപ്പെടുന്ന സ്വവര്‍ഗാനുരാഗികളെ കേന്ദ്രീകരിച്ചുള്ള പരമ്പരകൾ അത്തരത്തിലുള്ള സമുദായങ്ങളോടുള്ള ജനങ്ങളുടെ മനോഭാവത്തിൽ പരിവർത്തനമുണ്ടാക്കുമെന്ന് അവർ പ്രതീക്ഷിക്കുന്നു.


കമിങ് ഔട്ട് ചെയ്യുവാനുള്ള ഭയം , താൻ ഗേ ആണെന്ന് അറിയുമ്പോൾ കുടുംബവും സമൂഹവും എങ്ങനെ പ്രതികരിക്കും തുടങ്ങി ഒരു സ്വവർഗാനുരാഗി അനുഭവിക്കുന്ന മാനസിക സംഘർഷങ്ങളെ മനോഹരമായി ചിത്രീകരിക്കുന്നുണ്ട് തായ് BL സീരീസ്. ഇന്ത്യയിലെ സ്വവർഗാനുരാഗികൾ നേരിടുന്ന മാനസിക പ്രതിസന്ധികളുടെ നേർചിത്രമാണ് ഇവർ BL -ലൂടെ കാണിക്കുന്നത്. തായ് BL  നെ ഇന്ത്യയിൽ ജനകീയമാക്കുന്ന മറ്റൊരു കാരണം അവ സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമായ യുട്യൂബിൽ എളുപ്പത്തിൽ ലഭ്യമാകുന്നു എന്നതാണ്. കൂടാതെ തായ്‌ലാൻഡ് എന്ന രാജ്യത്തിൻെറ രാഷ്ട്രീയ- സാമൂഹിക- സാംസ്കാരിക മേഖലകളെക്കുറിച്ച് കൂടുതൽ അറിയുവാനുള്ള ഒരു വാതിൽ കൂടിയാണ് തായ് BL.


വമ്പൻ ക്യാൻവാസിൽ വന്ന 'കിൻപോർഷെ: ദ സീരീസ്' ഇന്ത്യയിലും വൻ വിജയമായിരുന്നു. തുടർന്ന് കിൻപോർഷെയിലെ അഭിനേതാക്കളായ അപ്പോയ്യും മിലെയും മുംബൈയിൽ വന്നത് വാർത്തകളിൽ ഇടം നേടിയിരുന്നു. ഇന്ത്യയിൽ തായ് BL -നു ലഭിക്കുന്ന വൻ ജനശ്രദ്ധയെയാണ് ഇത് സൂചിപ്പിക്കുന്നത്. തായ് BL-ലുകളില്‍ ഇപ്പോൾ കടന്നു വരുന്ന പരീക്ഷണ സ്വഭാവവും വിഷയ വൈവിധ്യവും പുതു കാഴ്ചക്കാരെ ആകർഷിക്കുന്നുണ്ട്. BL-നു ഇന്ത്യയിൽ കിട്ടുന്ന സ്വീകാര്യത മാനിച്ചാവാം ഇന്ത്യൻ നിർമാണ കമ്പനികളും സ്വവർഗാനുരാഗികളുടെ ജീവിതത്തെയും പ്രണയബന്ധങ്ങളെയും കേന്ദ്രീകരിച്ചുകൊണ്ടുള്ള സിനിമകളും സീരീസുകളും ചെയ്യുവാൻ സന്നദ്ധത പ്രകടിപ്പിക്കുന്നത്.

IFFK 2024
പ്രേക്ഷക പങ്കാളിത്തം കൊണ്ട് ഐഎഫ്എഫ്കെ ലോകശ്രദ്ധയാകർഷിക്കുന്നു: മന്ത്രി സജി ചെറിയാൻ
Also Read
user
Share This

Popular

WORLD
IFFK 2024
WORLD
ഹോസ്വ ബൈഹൂഹ് ഫ്രാൻസിൻ്റെ പ്രധാനമന്ത്രിയാകും; പ്രഖ്യാപനവുമായി ഇമ്മാനുവേൽ മാക്രോൺ