ഭരണപക്ഷ കൗൺസിലർ പി.എസ്. വിജു നൽകിയ പരാതിയിലാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
കൊച്ചി കോർപ്പറേഷനിലെ 10 ഉദ്യോഗസ്ഥർ വിജിലൻസിൻ്റെ റെഡ് പോയിൻ്റിൽ. ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്. പുതിയ കെട്ടിടങ്ങൾക്ക് നമ്പർ ഇട്ട് നൽകുന്നതിനും സ്കെച്ചിൽ ഉള്ളതിൽ കൂടുതൽ നിർമാണം നടത്തിയിട്ടുള്ള കെട്ടിടങ്ങൾ റെഗുലറൈസ് ചെയ്യുന്നതിനും ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങിയതിനാണ് അന്വേഷണം.
ഭരണപക്ഷ കൗൺസിലർ പി.എസ്. വിജു നൽകിയ പരാതിയിലാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. 50 ലക്ഷം രൂപ കൈക്കൂലിയായി വാങ്ങിയെന്നാണ് വിജുവിൻ്റെ പരാതി. വിജുവിൻ്റെ മൊഴി വിജിലൻസ് രേഖപ്പെടുത്തി.
ALSO READ: കേരളാ തീരത്ത് കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത; ജാഗ്രതാ നിർദേശം