fbwpx
പോത്തൻകോട് സുധീഷ് കൊലപാതകം: 11 പ്രതികളും കുറ്റക്കാർ, ശിക്ഷാ വിധി നാളെ
logo

ന്യൂസ് ഡെസ്ക്

Posted : 29 Apr, 2025 11:57 AM

2021 ഡിസംബർ 11നാണ് സുധീഷിനെ 11 പേരടങ്ങുന്ന സംഘം ക്രൂരമായി കൊലപ്പെടുത്തിയത്

KERALA


പോത്തൻകോട് സുധീഷ് കൊലപാതകത്തിൽ 11 പ്രതികളും കുറ്റക്കാരെന്ന് നെടുമങ്ങാട് എസ്‌സി-എസ്‌ടി കോടതി. ഗുണ്ടാ നേതാവ് ഒട്ടകം രാജേഷ് ഉൾപ്പടെയുള്ളവരാണ് പ്രതിപ്പട്ടികയിൽ ഉള്ളത്. പ്രതികൾക്കുള്ള ശിക്ഷ നാളെ വിധിക്കും. 2021 ഡിസംബർ 11നാണ് സുധീഷിനെ 11 പേരടങ്ങുന്ന സംഘം ക്രൂരമായി കൊലപ്പെടുത്തിയത്.


സുധീഷിനെ കൊലപ്പെടുത്തിയ ശേഷം പ്രതികൾ വലതുകാൽ വെട്ടിയെടുത്ത് നടുറോഡിൽ വലിച്ചെറിഞ്ഞു. അതിന് ശേഷം ആഹ്ലാദപ്രകടനം നടത്തിയതായും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഗുണ്ടാപ്പകയാണ് സുധീഷിന്റെ ജീവനെടുത്തത്. മുഖ്യപ്രതിയായ സുധീഷ് ഉണ്ണിയുമായി, കൊല്ലപ്പെട്ട സുധീഷ് രണ്ട് മാസങ്ങൾക്ക് മുന്‍പ് അടിയുണ്ടാക്കിയിരുന്നു. അതിന് പകരം വീട്ടാനാണ് കൊലപാതകം നടത്തിയത്.


ALSO READകളമശേരി പോളിടെക്‌നിക്കിലെ കഞ്ചാവ് വേട്ട; നാല് വിദ്യാർഥികളെ കോളേജിൽ നിന്ന് പുറത്താക്കി


ആക്രമണം ഭയന്ന് നാടുവിട്ട സുധീഷ് പോത്തന്‍കോടിനടുത്ത് കല്ലൂരിലെ പാണന്‍വിള കോളനിയിലെ ബന്ധുവീട്ടിൽ ഒളിവില്‍ കഴിയുകയായിരുന്നു. സുധീഷിന്‍റെ ബന്ധുവായ ഒരാള്‍ ഇക്കാര്യം ഒറ്റിയതോടെയാണ് എതിര്‍സംഘം ഒളിത്താവളം തിരിച്ചറിഞ്ഞ് സ്ഥലം ബൈക്കിലും ഓട്ടോയിലുമായെത്തി സുധീഷിനെ കൊലപ്പെടുത്തുകയായിരുന്നു. 


IPL 2025
Chennai Super Kings vs Punjab Kings | ചെപ്പോക്കില്‍ വിജയക്കൊടി പാറിക്കാനായില്ല; പഞ്ചാബിന് മുന്നില്‍ കീഴടങ്ങി ചെന്നൈ
Also Read
user
Share This

Popular

KERALA
WORLD
സംവിധായകരെ കഞ്ചാവുമായി പിടികൂടിയ സംഭവം: ഖാലിദ് റഹ്‌മാൻ, അഷറഫ് ഹംസ എന്നിവരെ വീണ്ടും ചോദ്യം ചെയ്യാൻ എക്സൈസ്