
ആലുവയിൽ പതിനാലുകാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ആലുവ കപ്രശ്ശേരി സ്വദേശിയാണ് മരിച്ചത്. വീട്ടിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. ഐ എച് ആർ ഡി സ്കൂളിലെ 10-ാം ക്ലാസ്സ് വിദ്യാർഥിയാണ്. ഇന്നലെ വൈകിട്ട് 5 മണിയോട് കൂടി കുട്ടിയെ വിളിച്ചിട്ടും കാണാത്ത സാഹചര്യത്തിൽ മുറി തുറന്ന് നോക്കിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
കുട്ടി ഓൺലൈൻ ഗെയിമിന് അടിമപ്പെട്ടിരുന്നതായി ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചു. മരണസമയത്ത് കുട്ടി ധരിച്ചിരുന്നത് പബ്‌ജി ഗെയിം നിർദേശിക്കുന്ന തരത്തിലുള്ള വേഷമായിരുന്നു. സ്വഭാവത്തിലടക്കം സംശയകരമായി ഒന്നും തോന്നിയിരുന്നില്ലെന്നും ആത്മഹത്യ ചെയ്യേണ്ട സാഹചര്യം ഇല്ലായിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു. പൊലീസ് വിശദമായി അന്വേഷിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.
മൃതദേഹം കളമശേരി മെഡിക്കൽ കോളേജിലാണ് . പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം വീട്ടിൽ കൊണ്ടുവരും. സംസ്കാരം ഇന്ന് നടക്കും.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)