NEWSROOM
റീൽസ് ചിത്രീകരിക്കുന്നതിനിടെ അപകടം; വടകര സ്വദേശിക്ക് ദാരുണാന്ത്യം
വാഹനങ്ങളുടെ ചേസിങ് വീഡിയോ ചിത്രീകരിക്കുകയായിരുന്നു ആൽവിൻ. അതിനിടെ കൂട്ടത്തിലുണ്ടായിരുന്ന വാഹനം ഇടിക്കുകയായിരുന്നു
കോഴിക്കോട് ബീച്ച് റോഡിൽ റീൽസ് ചിത്രീകരിക്കുന്നതിനിടെയുണ്ടായ അപകടത്തിൽ വടകര സ്വദേശിക്ക് ദാരുണാന്ത്യം. വടകര കടമേരി സ്വദേശി ടി.കെ. ആൽവി(20)നാണ് മരിച്ചത്.
വാഹനങ്ങളുടെ ചേസിങ് വീഡിയോ ചിത്രീകരിക്കുകയായിരുന്നു ആൽവിൻ. അതിനിടെ കൂട്ടത്തിലുണ്ടായിരുന്ന വാഹനം ഇടിക്കുകയായിരുന്നു. ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചിരുന്നു. വെള്ളയിൽ പൊലീസ് സ്റ്റേഷനു മുൻവശത്ത് രാവിലെയോടെയായിരുന്നു അപകടം നടന്നത്.