രാജ്യതലസ്ഥാനത്തെ ഞെട്ടിച്ച 2000 കോടിയുടെ മയക്കുമരുന്ന് വേട്ട; സംഘത്തിലെ ഒരു കണ്ണികൂടി പിടിയിൽ

ജസ്സി എന്നറിയപ്പെടുന്ന ജിതേന്ദ്ര പാൽ സിംഗിനെ സ്‌പെഷ്യൽ സെൽ പൊലീസ് പിടികൂടിയത്
രാജ്യതലസ്ഥാനത്തെ ഞെട്ടിച്ച 2000 കോടിയുടെ മയക്കുമരുന്ന് വേട്ട; സംഘത്തിലെ ഒരു കണ്ണികൂടി പിടിയിൽ
Published on


ഡൽഹിയിൽ കഴിഞ്ഞ ദിവസമുണ്ടായ മയക്കുമരുന്ന് വേട്ടയിൽ ഒരാളെ കൂടെ പൊലീസ് അറസ്റ്റുചെയ്തു. ഇതോടെ സംഭവത്തിൽ ആകെ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. യുകെയിലേക്ക് രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ പഞ്ചാബിലെ അമൃത്‌സറിൽ നിന്നാണ് ജസ്സി എന്ന ജിതേന്ദ്ര പാൽ സിംഗിനെ സ്‌പെഷ്യൽ സെൽ പൊലീസ് പിടികൂടിയത്. ഇന്ത്യൻ പൗരനായ ജിതേന്ദ്ര പാൽ കഴിഞ്ഞ 17 വർഷമായി യുകെയിലെ സ്ഥിരതാമസക്കാരനാണ്.

സംഭവത്തിൽ നാല് പേർ അറസ്റ്റിലായതോടെയാണ് ഇയാൾ യുകെയിലേക്ക് രക്ഷപെടാൻ ശ്രമിച്ചത് എന്ന് പൊലീസ് അറിയിച്ചു. രാജ്യതലസ്ഥാനത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തതിൽ വച്ച് ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയായിരുന്നു കഴിഞ്ഞ ദിവസം നടന്നത്. 2000 കോടി രൂപ വിലവരുന്ന 560 കിലോ കൊക്കെയിനാണ് പൊലീസ് പിടിച്ചെടുത്തത്. തെക്കൻ ഡൽഹിയിലെ മോഹറോളയിൽ നടത്തിയ റെയ്ഡിലാണ് കൊക്കെയൻ പൊലീസ് പിടികൂടിയത്.

ഉടൻ തന്നെ നാല് യുവാക്കളെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് ഡൽഹി പൊലീസിന്റെ പ്രത്യേകസംഘം അന്വേഷണം ആരംഭിച്ചു. അന്താരാഷ്ട്ര മയക്കുമരുന്ന് സംഘമാണ് ഇതിനു പിന്നിലെന്നാണ് പൊലീസിന്റെ സംശയം. ഡൽഹിയിലും മുംബൈയിലും പ്രവർത്തിക്കുന്ന മയക്കുമരുന്ന് സംഘത്തിന് ദുബായിലും ബന്ധമുണ്ടെന്ന് സംശയിക്കുന്നതായും പൊലീസ് വ്യക്തമാക്കി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com