
മഹാരാഷ്ട്രയിലെ ജൽന സിറ്റിയിലെ ഗജ് കേസരി സ്റ്റീൽ ഫാക്ടറിയിൽ ബോയിലർ പൊട്ടിത്തെറിച്ച് 22 ജീവനക്കാർക്ക് പരുക്കേറ്റു. ജൽന സിറ്റിയിലെ എംഐഡിസി ഏരിയയിൽ ശനിയാഴ്ച ഉച്ചയോടെയാണ് പൊട്ടിത്തെറി ഉണ്ടായത്.
പരുക്കേറ്റ തൊഴിലാളികളിൽ മൂന്ന് പേരുടെ നില ഗുരുതരമാണെന്ന് പൊലീസ് സൂപ്രണ്ട് അജയ് കുമാർ ബൻസാൽ അറിയിച്ചു. ഇവരെ ഛത്രപതി സംഭാജിനഗറിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പൊട്ടിത്തെറിയെ തുടർന്ന് ഉരുകിയ ഇരുമ്പ് തൊഴിലാളികളുടെ മേൽ വീണാണ് അപകടം ഉണ്ടായത്. ഈ കമ്പനി അവശിഷ്ടങ്ങളിൽ നിന്നാണ് സ്റ്റീൽ ഉണ്ടാക്കുന്നതെന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചു. തൊഴിലാളികളിൽ നിന്ന് മൊഴിയെടുത്തുകൊണ്ടിരിക്കുകയാണെന്നും കമ്പനി ഉടമസ്ഥനെതിരെ കേസ് എടുക്കുമെന്നും പൊലീസ് വ്യക്തമാക്കി.