fbwpx
വീടിന് മുന്നിൽ വച്ച് രണ്ടാം ക്ലാസുകാരിക്ക് ദാരുണാന്ത്യം; നോവായി കൃഷ്‌ണേന്ദു
logo

ന്യൂസ് ഡെസ്ക്

Last Updated : 10 Jan, 2025 08:50 PM

അപകടം സംബന്ധിച്ച് അടിയന്തരമായി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു

KERALA



തിരുവനന്തപുരം മടവൂരിൽ സ്കൂൾ ബസിനടിയിൽപ്പെട്ട് രണ്ടാം ക്ലാസുകാരിക്ക് ദാരുണാന്ത്യം. മടവൂർ ഗവ. എൽപിഎസിലെ രണ്ടാം ക്ലാസുകാരി കൃഷ്ണേന്ദുവാണ് മരിച്ചത്. വീടിന് മുന്നിലെത്തിയപ്പോൾ കുട്ടി ബസിൽ നിന്നിറങ്ങി മുന്നോട്ടേക്ക് പോകുകയായിരുന്നു. ഇതിനിടെ കാൽ തട്ടി ബസിനിടയിൽ വീണപ്പോൾ കുട്ടിയുടെ ശരീരത്തിലൂടെ വാഹനം കയറിയിറങ്ങുകയായിരുന്നു. കുട്ടി തൽക്ഷണം മരിച്ചു. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്.


ALSO READസമാധിയായി എന്ന പോസ്റ്റര്‍ പതിച്ചു; വയോധികന്‍ മരിച്ചെന്ന് വരുത്തി സ്ലാബിട്ട് മൂടിയതായി പരാതി


വിദ്യാർഥിനിയുടെ മരണം അതീവ ദുഖകരമാണെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. "മടവൂർ ഗവ. എൽപിഎസിലെ രണ്ടാം ക്ലാസ് വിദ്യാർഥിനി കൃഷ്ണേന്ദുവിന്റെ വിയോഗം അതീവ ദുഖകരമാണ്. കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു. അപകടം സംബന്ധിച്ച് അടിയന്തരമായി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്",വിദ്യാഭ്യാസമന്ത്രി പറഞ്ഞു.



Also Read
user
Share This

Popular

KERALA
NATIONAL
ക്രിക്കറ്റ് കളിക്കിടയിലെ തർക്കം കയ്യാങ്കളിയിലെത്തി; മംഗളൂരുവിൽ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടത് വയനാട് സ്വദേശി മുഹമ്മദ് അഷറഫ്