കുട്ടികൾ എത്തിച്ചേരാൻ സാധ്യതയുള്ള ബസ് സ്റ്റാൻഡുകളിലും റെയിൽവേ സ്റ്റേഷനുകളിലും പരിശോധന പുരോഗമിക്കുകയാണ്
ശിശു ക്ഷേമ സമിതിയുടെ കഞ്ഞിക്കുഴി ചിൽഡ്രൻസ് ഹോമിൽ നിന്നും മൂന്ന് ആൺകുട്ടികളെ കാണാതായി. 15, 14 വയസുള്ള കുട്ടികളെയാണ് കാണാതായത്. മാരാരിക്കുളം പൊലീസ് അന്വേഷണം ആരംഭിച്ചു. കഞ്ഞിക്കുഴിയിലെ ഹോപ്പ് എന്ന ചിൽഡ്രൻസ് ഹോമിലെ കുട്ടികളെ ഇന്ന് വൈകുന്നേരം മുതലാണ് കാണാതായത്.
ശോഭാ യാത്ര കാണുന്നതിനായി കുട്ടികൾ ഗേറ്റിൻ്റെ അടുത്ത് കൂടി നിന്നിരുന്നു എന്നാണ് വിവരം. ഇതിനിടെ കുട്ടികൾ എപ്പോഴാണ് പുറത്ത് കടന്നതെന്ന് വ്യക്തമല്ല. കുട്ടികൾ എത്തിച്ചേരാൻ സാധ്യതയുള്ള ബസ് സ്റ്റാൻഡുകളിലും റെയിൽവേ സ്റ്റേഷനുകളിലും പരിശോധന പുരോഗമിക്കുകയാണ്. മറ്റു സ്റ്റേഷനുകളിലേക്കും വിവരം കൈമാറിയിട്ടുണ്ട്.
READ MORE: ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിനിടെ കണ്ണൂരിൽ ബിജെപി പ്രവർത്തകന് നേരെ ആക്രമണം; തലയ്ക്ക് പരുക്ക്