യുകെയിൽ 10 വയസുകാരിയായ മകളെ കുത്തിക്കൊലപ്പെടുത്തി; കോടതിയിൽ കുറ്റസമ്മതം നടത്തി ഇന്ത്യൻ വംശജ

കഴിഞ്ഞ മാർച്ച് പത്താം തീയതിയാണ് ജസ്കിരതിൻ്റെ മകളായ ഷായ് കാങ്ങിനെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്
ഷായ് കാങ്ങ്
ഷായ് കാങ്ങ്
Published on

യുകെയിൽ 10 വയസുകാരിയെ കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ വംശജയായ യുവതി കുറ്റം സമ്മതിച്ചു. 33കാരിയായ ജസ്കിരത് കൗറാണ് കുറ്റസമ്മതം നടത്തിയത്. കഴിഞ്ഞ മാർച്ച് പത്താം തീയതിയാണ് ജസ്കിരതിൻ്റെ മകളായ ഷായ് കാങ്ങിനെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്.

നെഞ്ചുനുള്ളിൽ കത്തി തറച്ചുകയറിയതാണ് മരണ കാരണം. കൊലപാതകം നടന്ന് നിമിഷങ്ങൾക്കുള്ളിൽ തന്നെ ജസ്കിരത്തിനെ വെസ്റ്റ് മിഡ്‌ലാൻഡ്‌സ് പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും കുറ്റം നിഷേധിച്ചിരുന്നു. വോൾവർഹാംപ്ടൺ ക്രൗൺ കോടതി നടപടികൾക്കിടയിലാണ് പ്രതി കുറ്റസമ്മതം നടത്തിയത്. ഇതോടെ കോടതി ശിക്ഷിക്കുകയായിരുന്നു.

ബ്രിക്ഹൗസ് പ്രൈമറി സ്കൂൾ വിദ്യാർഥിനിയാണ് ഷാ. കുട്ടിയുടെ വേർപാടിൽ അനുശോചിച്ച് സ്കൂൾ പ്രസ്താവനയിറക്കിയിരുന്നു. കളിപ്പാട്ടങ്ങൾ, കാർഡുകൾ, ബലൂണുകൾ എന്നിവയുമായാണ് കൂട്ടുകാർ ഷായ്ക്ക് ആദരാജ്ഞലികൾ അർപ്പിക്കാനെത്തിയത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com