
ജമ്മു കശ്മീരിലെ കത്വയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ നാല് പൊലീസ് ഉദ്യോഗസ്ഥർ സുരക്ഷാ ഉദ്യോഗസ്ഥർക്ക് വീരമൃത്യു. രണ്ട് ഭീകരരെ വധിച്ച് സുരക്ഷാ സേന അറിയിച്ചു. ഏറ്റുമുട്ടൽ നടന്ന മേഖലയിൽ ഇനിയും ഭീകരർ ഒളിച്ചിരിക്കുന്നതായി സൂചനയുണ്ടെന്നും, അവർക്കായുള്ള തെരച്ചിൽ ഊർജിതമാണെന്നും സുരക്ഷാ സേന അറിയിച്ചു. ഏറ്റുമുട്ടലിൽ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ഉൾപ്പെടെ അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. അവർ ആശുപത്രിയിൽ ചികിത്സയിലാണ്.
കരസേന, ദേശീയ സുരക്ഷാ സേന, അതിർത്തി സുരക്ഷാ സേന, പൊലീസ്, സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ്, സെൻട്രൽ റിസർവ് പൊലീസ് സേന എന്നിവയിലെ സംഘങ്ങൾ കഴിഞ്ഞ അഞ്ച് ദിവസമായി പ്രദേശത്ത് തിരച്ചിൽ നടത്തിവരികയായിരുന്നു. പ്രതികൂലമായ ഭൂപ്രകൃതിയും കൂടുതൽ തീവ്രവാദികളുടെ സാന്നിധ്യവും കാരണം ഇതുവരെ വീരമൃത്യു വരിച്ച പൊലീസുകാരുടെ മൃതദേഹങ്ങൾ കണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ലെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു.
ജമ്മു കശ്മീർ പൊലീസ് ഡയറക്ടർ ജനറൽ നളിൻ പ്രഭാത് ആണ് കത്വയിലെ ഈ പ്രധാന ഭീകരവിരുദ്ധ ഓപ്പറേഷന് നേതൃത്വം നൽകുന്നത്. കൂടാതെ ഓപ്പറേഷനിൽ ഒളിച്ചിരിക്കുന്ന മറ്റ് ഭീകരരെയും വധിക്കുമെന്ന ആത്മവിശ്വാസവും നളിൻ പ്രഭാത് പ്രകടിപ്പിച്ചു. ഹെലികോപ്റ്ററുകൾ, ഡ്രോണുകൾ, ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ, സ്നിഫർ നായ്ക്കൾ എന്നിവയുടെ പിന്തുണയോടെയാണ് ഓപ്പറേഷൻ നടന്നത്. ശനിയാഴ്ചയാണ് തീവ്രവാദികൾ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയതെന്നാണ് സൂചന.