fbwpx
ബിഹാറിൽ ദുർഗാപൂജ പന്തലിൽ വെടിവെപ്പ്; നാല് പേർക്ക് പരുക്ക്
logo

ന്യൂസ് ഡെസ്ക്

Last Updated : 13 Oct, 2024 02:58 PM

സംഭവസ്ഥലത്ത് നിന്നും പൊലീസ് രണ്ട് വെടിയുണ്ടകൾ കണ്ടെത്തിയിട്ടുണ്ട്

NATIONAL


ബിഹാറിൽ ദുർഗാപൂജ പന്തലിലുണ്ടായ വെടിവെപ്പിൽ നാല് പേർക്ക് പരുക്ക്. രണ്ട് ബൈക്കുകളിലായി എത്തിയ ആക്രമികൾ ദുർഗാപൂജ പന്തലിലെത്തി വെടിയുതിർക്കുകയും തുടർന്ന് രക്ഷപ്പെടുകയുമായിരുന്നു. സംഭവസ്ഥലത്ത് നിന്നും പൊലീസ് രണ്ട് വെടിയുണ്ടകൾ കണ്ടെത്തിയിട്ടുണ്ട്.


ALSO READ: ദസറ ആഘോഷനിറവിൽ രാജ്യം; ആഘോഷങ്ങളിൽ പങ്കെടുത്ത് പ്രധാനമന്ത്രിയും രാഷ്ട്രപതിയും അടക്കമുള്ളവർ

വെടിവെപ്പിൽ അർമൻ അൻസാരി(19), സുനിൽ കുമാർ യാദവ്(26), റോഷൻ കുമാർ(25), സിപാഹി കുമാർ എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ ഉടൻ പ്രദേശത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. വയറിൽ വെടിയേറ്റ രണ്ട് പേരെ ശസ്ത്രക്രിയയ്ക്ക് വിധേയരാക്കിയെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

ALSO READ: കാഴ്ചപ്പൂരത്തിന് കൊടിയിറക്കം; മൈസൂരു ദസറ ആഘോഷങ്ങൾക്ക് ഇന്ന് സമാപനം

സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

KERALA
മഴയേ...സംസ്ഥാനത്ത് കാലവർഷം മെയ് 27ന് എത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്
Also Read
user
Share This

Popular

WORLD
NATIONAL
WORLD
ഇന്ത്യ തുടർ ആക്രമണങ്ങൾ നിർത്തിയാല്‍ സൈനിക നടപടി അവസാനിപ്പിക്കാം: പാക് വിദേശകാര്യ മന്ത്രി