
വീടിന് മുകളിലേക്ക് ചാഞ്ഞിരിക്കുന്ന തെങ്ങ് മുറിച്ച് മാറ്റത്തതിനെ തുടർന്ന് പാലക്കാട് അഗളി പഞ്ചായത്തിന് മുന്നിൽ ആത്മഹത്യാ ശ്രമവുമായി നെല്ലിപ്പതി സ്വദേശിനി ഖദീജ. അയൽക്കാരനായ വ്യക്തിയുടെ സ്ഥലത്തെ തെങ്ങ് വീടിന് ഭീഷണിയാണെന്നും മുറിച്ച് മാറ്റണം എന്ന് ആവശ്യപ്പെട്ടെങ്കിലും നടക്കാത്തതിനെ തുടർന്നാണ് അഗളി പഞ്ചായത്തിന് മുന്നിൽ മണ്ണെണ്ണെയൊഴിച്ച് ആത്മഹത്യ ഭീഷണി മുഴക്കിയത്.
പഞ്ചായത്തിൽ നിരന്തരമായി പരാതി നൽകിയിട്ടും നടപടി ഉണ്ടായിരുന്നില്ല. തുടർന്ന് ഇന്ന് രാവിലെ പത്തരയോടെ അഗളി പഞ്ചായത്തിന് മുന്നിൽ എത്തി ആത്മഹത്യ ശ്രമം നടത്തുകയായിരുന്നു.
പഞ്ചായത്ത് ഇടപെട്ട് വേണ്ട നടപടി സ്വീകരിക്കാം എന്ന് ഉറപ്പ് നൽകിയത്തോടെ ഇവർ പിന്മാറി.