മലപ്പുറം തിരുവാലി പത്തിരിയാലിൽ രണ്ട് വിദ്യാർഥികളെ കാണാനില്ലെന്ന് പരാതി. ഏഴാം ക്ലാസ് വിദ്യാർഥികളായ മുഹമ്മദ് സിനാൻ അഫ്നാൻ എന്നിവരെയാണ് കാണാതായത്. കുടുംബം എടവണ്ണ പൊലീസിൽ പരാതി നൽകി.
ഇന്ന് രാവിലെ മുതലാണ് കുട്ടികളെ കാണാതായത്. പത്തിരിയാൽ പള്ളി ദർസിൽ നിന്ന് പഠിക്കുന്ന കുട്ടികളാണ് ഇവർ.