മഹാരാഷ്ട്രയിലെ ഓര്‍ഡനന്‍സ് ഫാക്ടറിയിലെ സ്‌ഫോടനം; 8 പേർക്ക് ദാരുണാന്ത്യം, 7 പേർക്ക് പരിക്ക്

എക്‌സ്‌കവേറ്റർ ഉപയോഗിച്ച് അവശിഷ്ടങ്ങൾ നീക്കം ചെയ്യുകയാണെന്നും, രക്ഷാപ്രവർത്തനം പുരോഗമിക്കുകയായിരുന്നെന്നും കളക്ടർ അറിയിച്ചു
മഹാരാഷ്ട്രയിലെ ഓര്‍ഡനന്‍സ് ഫാക്ടറിയിലെ 
സ്‌ഫോടനം; 8 പേർക്ക് ദാരുണാന്ത്യം, 7 പേർക്ക് പരിക്ക്
Published on

മഹാരാഷ്ട്രയിൽ കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിലെ ഓര്‍ഡനന്‍സ് ഫാക്ടറിയിലെ സ്‌ഫോടനത്തിൽ 8 പേർ കൊല്ലപ്പെട്ടതായും, 7 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ട്. മഹാരാഷ്ട്രയിൽ കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിലെ ഓര്‍ഡനന്‍സ് ഫാക്ടറിയിലാണ് സ്‌ഫോടനമുണ്ടായത്. ഭണ്ഡാര ജില്ലയിലെ ഫാക്ടറിയിൽ രാവിലെ 10.30 ഓടെയാണ് സ്‌ഫോടനം ഉണ്ടായതെന്ന് ജില്ലാ കളക്ടർ സഞ്ജയ് കോൾട്ടെ അറിയിച്ചിരുന്നു.

സ്‌ഫോടനത്തിനിടെ മേൽക്കൂര തകർന്ന് 12 പേർ അതിനടിയിൽ പെട്ടിട്ടുണ്ടെന്നും കോൾട്ടെ പറഞ്ഞു. ഇതിൽ മൂന്നുപേരെ രക്ഷപ്പെടുത്തിയതായും, ഒരാളെ മരിച്ച നിലയിൽ കണ്ടെത്തിയെന്നും സുരക്ഷാ പ്രവർത്തകർ അറിയിച്ചു. എക്‌സ്‌കവേറ്റർ ഉപയോഗിച്ച് അവശിഷ്ടങ്ങൾ നീക്കം ചെയ്യുകയാണെന്നും,രക്ഷാപ്രവർത്തനം പുരോഗമിക്കുകയായിരുന്നെന്നും കളക്ടർ അറിയിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com