ഈ വൈറൽ വീഡിയോ കാഴ്ചക്കാരുടെ ചുണ്ടിലൊരു ചെറുപുഞ്ചിരി സമ്മാനിക്കുമെന്നുറപ്പാണ്.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വൈരത്തിന് ദശകങ്ങളുടെ പഴക്കമുണ്ട്. എന്നാൽ പാകിസ്ഥാനിൽ നിന്ന് വരുന്നൊരു ചോദ്യമാണ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നത്.
"അതിർത്തിക്കപ്പുറത്തുള്ള നിങ്ങളുടെ അയൽക്കാരുമായി എങ്ങനെ ആശയവിനിമയം നടത്താം?" എന്ന ചോദ്യത്തിന് ഉത്തരം നൽകാനായി പാകിസ്ഥാനിലെ വനിതാ ഡോക്ടറായ മറിയം ഫാത്തിമ നിർമിച്ചൊരു വീഡിയോ ആണ് ജനഹൃദയങ്ങൾ കീഴടക്കുന്നത്. 'doctorzblog101' എന്ന ഇൻസ്റ്റഗ്രാം പേജിലൂടെയാണ് പാക് യുവതി ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ഇന്ത്യ-പാക് അതിർത്തിയായ LOCയിൽ നിന്നുള്ള ഈ വീഡിയോ ഏറെ ലളിതവും ഹൃദയത്തിൽ തൊടുന്നതുമായ മനോഹരമായൊരു അനുഭൂതിയാണ് സമ്മാനിക്കുന്നത്. ഒരു നദിക്ക് അപ്പുറവും ഇപ്പുറവും നിന്ന് അയൽരാജ്യക്കാർ ആംഗ്യത്തിലൂടെയും വാക്കുകളിലൂടെയും സ്നേഹവും ആദരവും കൈമാറുന്നതാണ് ഈ വീഡിയോയിലുള്ളത്. വൈറൽ വീഡിയോ കാഴ്ചക്കാരുടെ ചുണ്ടിലൊരു ചെറുപുഞ്ചിരി സമ്മാനിക്കുമെന്നുറപ്പാണ്.
READ MORE: ഭൂമിയിൽ കണ്ടെത്തിയതിൽ വെച്ച് ഗുണമേന്മയിൽ രണ്ടാമതുള്ള വജ്രം കിട്ടിയത് ഈ രാജ്യത്ത് നിന്നാണ്
“അതിർത്തിക്കപ്പുറത്തുള്ള അയൽക്കാരുമായി ആശയവിനിമയം നടത്താനുള്ള വഴികൾ... LOCയിൽ ചെയ്യേണ്ട രസകരമായ കാര്യങ്ങൾ. ഇവിടെ സമാധാനം മാത്രം,” എന്നാണ് മറിയം ഇൻസ്റ്റഗ്രാമിൽ കുറിച്ചിരിക്കുന്നത്. 1.8 ദശലക്ഷത്തിലധികം വ്യൂസ് നേടി ഈ വീഡിയോ വൈറലായിക്കഴിഞ്ഞു. എണ്ണം അടിക്കടി വർധിച്ച് കൊണ്ടിരിക്കുകയാണ്. ഷെയർ ചെയ്ത വീഡിയോകൾക്ക് താഴെയും നിരവധി ലൈക്കുകളും കമൻ്റുകളുമാണ് ലഭിക്കുന്നത്.
അയൽക്കാരുമായി എങ്ങനെ ആശയവിനിമയം നടത്തണമെന്നതിന് ഒമ്പത് നുറുങ്ങു വിദ്യകളാണ് മറിയം പങ്കുവെക്കുന്നത്. ആദ്യത്തെ എട്ടെണ്ണം പരാജയപ്പെടുകയാണെങ്കിൽ അവസാനമായി ആംഗ്യത്തിലൂടെ ഫോൺ നമ്പർ കൈമാറൂവെന്നാണ് മറിയം രസകരമായി നിർദേശിക്കുന്നത്.
വിദ്വേഷത്തിനുമപ്പുറം അതിർത്തിയിലെ സാധാരണക്കാരായ ജനങ്ങൾക്കിടയിലുള്ള സ്നേഹത്തേയും, മതസാഹാദര്യത്തേയും ഊട്ടിയുറപ്പിക്കുന്ന നിരവധി കമൻ്റുകളാണ് ഈ വീഡിയോക്ക് താഴെ കാണാനാകുക. ഇന്ത്യക്കാരോടുള്ള പാകിസ്ഥാനിലെ ജനങ്ങൾക്കുള്ള സ്നേഹാദരങ്ങൾ നേരിൽ കണ്ട് മനസിലാക്കിയ നിരവധി പേരാണ് വീഡിയോക്ക് താഴെ പോസിറ്റീവ് കമൻ്റുകൾ പങ്കുവെക്കുന്നത്.