
വർക്കലയിൽ വാഹനാപകടത്തില്‍ 19കാരന്‍ മരിച്ചു. വർക്കല താഴെ വെട്ടൂർ സ്വദേശി മുഹമ്മദ് സഹീർ ഖാൻ ആണ് മരിച്ചത്. ഇന്ന് രാവിലെ നാലുമണിക്ക് വർക്കല അണ്ടർ പാസേജിന് സമീപത്ത് വെച്ചായിരുന്നു അപകടം.
ALSO READ: സുഭദ്രയുടെ കൊലപാതകം; മോഷ്ടിച്ച സ്വർണം തിരികെ ചോദിച്ചതിനെന്ന് മൊഴി നല്‍കി പ്രതികള്‍
സഹീർ ഖാൻ വർക്കല പെട്രോൾ പമ്പിൽ ജോലി ചെയ്യുകയായിരുന്നു. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് സുഹൃത്തിനോപ്പം തിരികെ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടമുണ്ടായത്. എതിർ ദിശയിൽ നിന്നും വന്ന ഓട്ടോറിക്ഷയുമായി സ്കൂട്ടർ കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തിൽ ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ നൗഷാദിനും പരുക്കുണ്ട്. പരുക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. മരണപ്പെട്ട സഹീർ ഖാന്‍റെ മൃതദേഹം വർക്കല താലൂക്ക് ആശുപത്രി മോർച്ചറിയിലാണ്.