
തിരുവനന്തപുരം വെൺപാലവട്ടത്തെ കടയിൽ നിന്ന് വാങ്ങിയ ഉഴുന്നുവടയിൽ ബ്ലേഡ്. വെൺപാലവട്ടം കുമാർ സെൻ്ററിൽ നിന്നും പാലോട് സ്വദേശികൾ കഴിച്ച ഉഴുന്നുവടയിലാണ് ബ്ലേഡ് കണ്ടെത്തിയത്.
പാലോട് സ്വദേശിയായ അനീഷും മകൾ സനുഷയും രാവിലെ ഭക്ഷണം കഴിക്കുന്നതിനിടെയാണ് സംഭവമുണ്ടായത്. ഉഴുന്നുവട കഴിക്കുന്ന സമയം സനുഷയുടെ പല്ലിലെ കമ്പിയിൽ ബ്ലേഡ് കുടുങ്ങുകയായിരുന്നു. പേട്ട പൊലീസും ഫുഡ് ആൻഡ് സേഫ്റ്റി ഉദ്യോഗസ്ഥരും കടയിൽ പരിശോധന നടത്തുന്നുണ്ട്. പെൺകുട്ടിയുടേയും കടയുടമയുടേയും മൊഴി രേഖപ്പെടുത്തിയെന്നാണ് ലഭ്യമാകുന്ന വിവരം.