fbwpx
പൊരിച്ച ചിക്കനിൽ ചത്ത പുഴു; ഒരു കുടുംബത്തിലെ അഞ്ച് പേർ ആശുപത്രിയിൽ
logo

ന്യൂസ് ഡെസ്ക്

Last Updated : 29 Aug, 2024 11:40 PM

ഗുരുതര വീഴ്ചകളാണ് ഭക്ഷ്യ സുരക്ഷ വകുപ്പ്,ആരോഗ്യവകുപ്പ്, പഞ്ചായത്ത് അധികൃതർ എന്നിവരുടെ പരിശോധനയിൽ ഹോട്ടലില്‍ കണ്ടെത്തിയത്

KERALA


ഹോട്ടലിൽ നിന്നും വാങ്ങിയ പൊരിച്ച ചിക്കനിൽ ചത്ത പുഴുവിനെ കണ്ടെത്തി. പരാതിയെ തുടർന്ന് തിരുവനന്തപുരം കാട്ടാക്കട ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ഐശ്വര്യ ഹോട്ടൽ ഉദ്യോഗസ്ഥരെത്തി അടപ്പിച്ചു. ചിക്കൻ കഴിച്ച കുടുംബത്തിലെ അഞ്ച് പേർ ആശുപത്രിയിൽ ചികിത്സ തേടി.

ALSO READ:  കായംകുളം സിപിഎമ്മിൽ പൊട്ടിത്തെറി: പുളിക്കണക്ക് ബ്രാഞ്ച് കമ്മിറ്റി ഒന്നാകെ രാജിവെച്ചു


ഗുരുതര വീഴ്ചകളാണ് ഭക്ഷ്യ സുരക്ഷ വകുപ്പ്,ആരോഗ്യവകുപ്പ്, പഞ്ചായത്ത് അധികൃതർ എന്നിവരുടെ പരിശോധനയിൽ ഹോട്ടലില്‍ കണ്ടെത്തിയത്. ലൈസൻസ് ഇല്ലാതെയാണ് ഹോട്ടൽ അസോസിയേഷൻ കാട്ടാക്കട യൂണിറ്റ് പ്രസിഡൻ്റ് കൂടിയായ ഹോട്ടൽ ഉടമയുടെ സ്ഥാപനം പ്രവർത്തിച്ചിരുന്നത്.

ALSO READ: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; നാല് ജില്ലകളിൽ നാളെ ഓറഞ്ച് അലേർട്ട്

Also Read
user
Share This

Popular