റോഷൻ്റെ സഹോദരൻ അജ്മലുമായി ദുബായിൽ വെച്ചു നടന്ന സാമ്പത്തിക ഇടപാടുകളെ തുടർന്നുള്ള പ്രശ്നങ്ങളാണ് തട്ടിക്കൊണ്ടുപോയതിനു പിന്നിലെന്ന് മാതാവ് പറഞ്ഞു.
കോഴിക്കോട് യുവാവിനെ വീട്ടിൽ നിന്നും തട്ടിക്കൊണ്ട് പോയതായി പരാതി. കൊടുവള്ളി സ്വദേശി അനൂസ് റോഷനെയാണ് വൈകീട്ട് ആയുധങ്ങളുമായി കാറിൽ എത്തിയ സംഘം വീട്ടിൽ നിന്നും തട്ടിക്കൊണ്ട് പോയത്. റോഷൻ്റെ സഹോദരൻ അജ്മലുമായി ദുബായിൽ വെച്ചു നടന്ന സാമ്പത്തിക ഇടപാടുകളെ തുടർന്നുള്ള പ്രശ്നങ്ങളാണ് തട്ടിക്കൊണ്ടുപോയതിനു പിന്നിലെന്ന് മാതാവ് പറഞ്ഞു. പണം നൽകിയാൽ റോഷന് ഒരു പോറലും ഏൽപ്പിക്കില്ലെന്നും പറഞ്ഞതായി മാതാവ് പറഞ്ഞു.