fbwpx
അർജുൻ്റെ കുടുബത്തിന് സർക്കാരിൻ്റെ കൈത്താങ്ങ്; ഭാര്യയ്ക്ക് സഹകരണ ബാങ്കിൽ നിയമനമായി
logo

ന്യൂസ് ഡെസ്ക്

Last Updated : 30 Aug, 2024 02:09 PM

അർജുന്റെ ഭാര്യ കെ. കൃഷ്ണപ്രിയയ്ക്ക് വേങ്ങേരി സർവീസ് സഹകരണ ബാങ്കിൽ ജൂനിയർ ക്ലാർക്ക്/ കാഷ്യർ തസ്തികയിൽ നിയമനം നൽകും

KERALA


ക‍ർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ കുടുബത്തിന് ആശ്വാസമായി സംസ്ഥാന സഹകരണ വകുപ്പിന്റെ കൈത്താങ്ങ്. അർജുന്റെ ഭാര്യ കെ. കൃഷ്ണപ്രിയയ്ക്ക് വേങ്ങേരി സർവീസ് സഹകരണ ബാങ്കിൽ ജൂനിയർ ക്ലർക്ക്/ കാഷ്യർ തസ്തികയിൽ നിയമനം നൽകും. ഇതു സംബന്ധിച്ച ഉത്തരവ് സഹകരണ വകുപ്പ് പുറത്തിറക്കിയതായി സഹകരണ മന്ത്രി വി.എൻ. വാസവൻ്റെ ഓഫീസ് പത്രക്കുറിപ്പിൽ അറിയിച്ചു.

READ MORE: ഉരുൾപൊട്ടലിൽ സർവ്വതും നഷ്ടപ്പെട്ടവർ; വിലങ്ങാട് നിവാസികളെ വിട്ടൊഴിയാതെ ദുരിതം

പ്രത്യേക സാഹചര്യം കണക്കിലെടുത്ത് നിയമനങ്ങളിൽ ഇളവ് നൽകിയാണ്, പ്രത്യേക നിയമനം നടത്താൻ തീരുമാനമെടുത്തതെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചു. സാധാരണക്കാർക്ക് കൈത്താങ്ങാവുക എന്നതാണ് സഹകരണ പ്രസ്ഥാനത്തിൻ്റെ പ്രസക്തിയെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

READ MORE: നൂറിലേറെ ആളുകൾ ഇന്നും കാണാമറയത്ത്; മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ നടന്നിട്ട് ഒരുമാസം

ജൂലൈ 16ന് ഉണ്ടായ ദുരന്തത്തിൽ കാണാതായ അ‍ർജുനെ കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. മോശം കാലാവസ്ഥയും പുഴയിലെ ഒഴുക്കുമാണ് രക്ഷാദൗത്യത്തിന് തടസമായി തുടരുന്നത്. കഴിഞ്ഞ ദിവസം കുടുംബം ക‍ർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ, ഡ്രഡ്ജ‍ർ ഉപയോ​ഗിച്ച് തെരച്ചിൽ പുനരാരംഭിക്കുമെന്ന് അറിയിച്ചിരുന്നു. എന്നാൽ, ഇതുവരെയും തെരച്ചിൽ പുനരാരംഭിച്ചിട്ടില്ല.

READ MORE: ജലനിരപ്പ് ഉയർന്നു, ഷോളയാർ ഡാം ഉടൻ തുറക്കും; ചാലക്കുടിയിൽ ജാഗ്രത


Also Read
user
Share This

Popular

KERALA
KERALA
മാനസികനില തെറ്റിയാലും ഗര്‍ഭഛിദ്രത്തിന് അവകാശമില്ലേ?