സൗത്ത് കൊറിയയിൽ പടിഞ്ഞാറൻ സിയോളിലെ സിയോഡേമുൻ ജില്ലയിലാണ് സംഭവം. തിരക്കേറിയ റോഡിൽ പെട്ടെന്നുണ്ടായ ആഴമേറിയ വലിയ കുഴിയിലേക്ക് വീണുപോയത് ഒരു എസ്‌യുവി ആണ്
റോഡിൽ കുഴിയുണ്ടാകുന്നതും അതിൽ വാഹനങ്ങൾ പെടുന്നതും തുടർന്നുണ്ടാകുന്ന അപകടവുമെല്ലാം പലപ്പോഴും വാർത്തകളിൽ കാണാറുണ്ട്. എന്നാൽ റോഡിലൂടെ പോകുമ്പോൾ മുന്നിൽ പെട്ടെന്നൊരു കുഴി രൂപപ്പെട്ടാലോ. അതും ആഴത്തിലുള്ള കുഴി. അത്തരമൊരു അപകടമാണ് ഇപ്പോൾ വാർത്തയായിരിക്കുന്നത്.
സൗത്ത് കൊറിയയിൽ പടിഞ്ഞാറൻ സിയോളിലെ സിയോഡേമുൻ ജില്ലയിലാണ് സംഭവം. തിരക്കേറിയ റോഡിൽ പെട്ടെന്നുണ്ടായ ആഴമേറിയ വലിയ കുഴിയിലേക്ക് വീണുപോയത് ഒരു എസ് യുവി ആണ്. വാഹനത്തിനകത്ത് രണ്ടുയാത്രക്കാർ ഉണ്ടായിരുന്നു. പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
70 വയസ്സുള്ള ഒരു സ്ത്രീയും 80 വയസ്സുള്ള ഒരു പുരുഷനുമാണ് വാഹനത്തിലുണ്ടായിരുന്നത്. ഇവർ സഞ്ചരിച്ചിരുന്ന വെളുത്ത ടിവോലിയാണ് അപകടത്തിൽ പെട്ടത്. അപ്രതീക്ഷിതമായി റോഡിൽ രൂപപ്പെട്ട കുഴി മൂലം റോഡിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് ഉണ്ടായതായാണ് റിപ്പോർട്ടുകൾ.