വഖഫ് ഭേദഗതി ബിൽ അവലോകനം; 21 അംഗ സംയുക്ത പാർലമെൻ്ററി സമിതി രൂപീകരിച്ച് കേന്ദ്രം

അടുത്ത പാർലമെന്റ് സമ്മേളനത്തിന്റെ ആദ്യ ആഴ്ച അവസാനിക്കുമ്പോൾ സമിതി ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് നൽകണമെന്നും നിർദ്ദേശമുണ്ട്
വഖഫ് ഭേദഗതി ബിൽ അവലോകനം; 21 അംഗ സംയുക്ത പാർലമെൻ്ററി സമിതി രൂപീകരിച്ച് കേന്ദ്രം
Published on

വഖഫ് ഭേദഗതി ബിൽ അവലോകനം ചെയ്യുന്നതിനായി 21 ലോക്‌സഭ അംഗങ്ങളുള്ള പാർലമെന്ററി സമിതി രൂപീകരിച്ച് കേന്ദ്രം. വഖഫ് ഭേദഗതി ബിൽ സംയുക്ത പാർലമെൻ്ററി കമ്മിറ്റിയ്ക്ക അയയ്ക്കാൻ കേന്ദ്രം നിർദ്ദേശിച്ചതിന് തൊട്ടുപിന്നാലെയാണ് സമിതിയുടെ രൂപീകരണം. രാജ്യസഭയിൽ നിന്നുള്ള 10 അംഗങ്ങളും സമിതിയിലുണ്ട്. അടുത്ത പാർലമെന്റ് സമ്മേളനത്തിന്റെ ആദ്യ ആഴ്ച അവസാനിക്കുമ്പോൾ സമിതി ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് നൽകണമെന്നും നിർദ്ദേശമുണ്ട്.

ജഗദാംബിക പാൽ, നിഷികാന്ത് ദുബെ, തേജസ്വി സൂര്യ, അപരാജിത സാരംഗി, സഞ്ജയ് ജയ്‌സ്വാൾ, ദിലീപ് സൈകിയ, അഭിജിത് ഗംഗോപാധ്യായ, ഡികെ അരുണ, ഗൗരവ് ഗൊഗോയ്, ഇമ്രാൻ മസൂദ്, മുഹമ്മദ് ജാവേദ്, മൊഹിബുള്ള, കല്യാൺ ബാനർജി, എ രാജ, ലാവു കൃഷ്ണ ദേവരായാലു, ദിലേശ്വർ കമൈത്ത്, അരവിന്ദ് സാവന്ത്, മഹ്ത്രേ ബല്യ മാമ സുരേഷ് ഗോപിനാഥ്, നരേഷ് ഗൺപത് മ്ഹസ്കെ, അരുൺ ഭാരതി, അസദുദ്ദീൻ ഒവൈസി എന്നിവരാണ് ലോക്സഭയിൽ നിന്നുള്ള അംഗങ്ങൾ.

കഴിഞ്ഞ ദിവസമാണ് ലോക്‌സഭാ പ്രതിപക്ഷ പ്രതിഷേധങ്ങൾ നിലനിൽക്കേ വഖഫ് ഭേദഗതി ബിൽ സംയുക്ത പാർലമെൻ്ററി കമ്മിറ്റിക്ക് വിട്ടത്. വഖഫ് ഭേദഗതി ബിൽ പാർലമെൻ്റിൽ പാസാക്കുന്നതിന് മുൻപായി സൂക്ഷ്മ പരിശോധന നടത്താനായാണ് കമ്മിറ്റിക്ക് വിട്ടതെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു വ്യക്തമാക്കിയിരുന്നു. കേന്ദ്രസർക്കാരിൻ്റെ ഈ നീക്കത്തെ മുസ്ലീം ലീഗ് എംപി ഇ. ടി മുഹമ്മദ് ബഷീർ, ആർഎസ്‌പി നേതാവ് എൻ. കെ. പ്രേമചന്ദ്രൻ എന്നിവർ സ്വാഗതം ചെയ്തിട്ടുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com