"ചില്ലക്ഷരം കൊണ്ടുപോലും കള്ളം പറയാത്ത കള്ളൻ"; തിലകനൊപ്പമുള്ള ചിത്രം പങ്കുവെച്ച് മകൻ ഷമ്മി തിലകൻ

നിലപാടിന്റെ പേരിൽ തിലകനെ താരസംഘടനയായ അമ്മയിൽ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു
"ചില്ലക്ഷരം കൊണ്ടുപോലും കള്ളം പറയാത്ത കള്ളൻ"; തിലകനൊപ്പമുള്ള ചിത്രം പങ്കുവെച്ച് മകൻ ഷമ്മി തിലകൻ
Published on

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ഫേസ്‌ബുക്കിൽ തിലകന്റെ ചിത്രം പങ്കുവെച്ച് മകനും ചലച്ചിത്ര പ്രവർത്തകനുമായ ഷമ്മി തിലകൻ. 'ചില്ലക്ഷരം കൊണ്ടുപോലും കള്ളം പറയാത്ത കള്ളൻ, ചിരിക്കണ ചിരി കണ്ടാ' എന്ന് ഫേസ്‌ബുക്കിൽ കുറിച്ചുകൊണ്ടായിരുന്നു തിലകനോടൊപ്പമുള്ള ചിരിച്ച ചിത്രം ഷമ്മി തിലകൻ പങ്കുവെച്ചത്. സിനിമാ മേഖലകളിലെ മോശം പ്രവണതകളെ നിരന്തരം ചോദ്യം ചെയ്തിരുന്ന നടനായിരുന്നു തിലകൻ. നിലപാടിന്റെ പേരിൽ തിലകനെ താരസംഘടനയായ അമ്മയിൽ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ സംവിധായകൻ വിനയൻ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിലും തിലകൻ്റെ പേര് പരാമർശിച്ചിരുന്നു. 

റിപ്പോര്‍ട്ട് സമര്‍പ്പിച്ച് നാലര വര്‍ഷത്തിന് ശേഷം കടുത്ത നിയമപോരാട്ടത്തിലൂടെയാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നത്. സിനിമ സെറ്റുകളില്‍ സ്ത്രീകള്‍ നേരിടുന്ന ലൈംഗിക ചൂഷണം, വിവേചനം, പീഡനങ്ങള്‍, ഭീഷണി തുടങ്ങി അടിമുടി ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മലയാള സിനിമയില്‍ ഒരു പവര്‍ഗ്രൂപ്പ് സജീവമാണെന്നും ഇന്‍ഡസ്ട്രിയെ നിയന്ത്രിക്കുന്നത് ഇവരാണെന്നും അടക്കമുള്ള പരാമര്‍ശങ്ങള്‍ റിപ്പോര്‍ട്ടിലുണ്ട്.

'ചന്ദ്രന്റെ തിളക്കമല്ല, നിഗൂഢതയാണ് താരാകാശത്ത്' എന്ന വാക്കുകളിലൂടെയാണ് റിപ്പോര്‍ട്ട് ആരംഭിക്കുന്നത്. ഗുരുതരമായ വേട്ടയാടലുകള്‍ക്കും ലൈംഗിക ചൂഷണത്തിനും സിനിമയിലെ സ്ത്രീകള്‍ ഇരകളാകുന്നു എന്ന നിരീക്ഷണമാണ് ജസ്റ്റിസ് ഹേമ അധ്യക്ഷയായ കമ്മിറ്റി സര്‍ക്കാരിന് മുമ്പാകെ സമര്‍പ്പിച്ചിരിക്കുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com