പത്തനംതിട്ട കൂടലിൽ യുവാവ് ഭാര്യയെയും സുഹൃത്തിനേയും വെട്ടിക്കൊലപ്പെടുത്തി

സംഭവത്തിൽ വൈഷ്ണയുടെ ഭർത്താവ് ബൈജു കസ്റ്റഡിയിൽ
വിഷ്ണു, വൈഷ്ണവി
വിഷ്ണു, വൈഷ്ണവി
Published on

പത്തനംതിട്ട കൂടലിൽ യുവാവ് ഭാര്യയെയും സുഹൃത്തിനേയും വെട്ടിക്കൊലപ്പെടുത്തി. വൈഷ്ണ (27), വിഷ്ണു (34) എന്നിവരാണ് ഇന്നലെ രാത്രി കൊല്ലപ്പെടുത്തിയത്. സംഭവത്തിൽ വൈഷ്ണവിയുടെ ഭർത്താവ് ബൈജു കസ്റ്റഡിയിൽ. അയൽക്കാരനായ വിഷ്ണുവിന്റെ വീട്ടിൽ വച്ചായിരുന്നു കൊലപാതകം.


Also Read: താമരശ്ശേരിയിലെ വിദ്യാർഥിയുടെ കൊലപാതകം: പ്രതികളുടെ പരീക്ഷാ കേന്ദ്രം മാറ്റി; നടപടി പൊലീസിൻ്റെ ആവശ്യപ്രകാരം

ബൈജുവും വൈഷ്ണവിയും തമ്മിൽ സാമ്പത്തിക തർക്കമുണ്ടായിരുന്നു എന്നാണ് വിവരം. ഇന്നലെ രാത്രിയോടെ ഇവർ തമ്മിൽ വാക്കുതർക്കത്തിൽ ഏർപ്പെടുകയും ബൈജു വൈഷ്ണയെ ആക്രമിക്കുകയായിരുന്നു. തുടർന്ന് വിഷ്ണുവിന്റെ വീട്ടിലേക്ക് വൈഷ്ണവി ഓടിക്കയറുകയായിരുന്നു എന്നാണ് പ്രദേശവാസികൾ പറയുന്നത്. ഇങ്ങനെയാണ് വിഷ്ണുവിനും വെട്ടേൽക്കുന്നത്. ഇരുവരുടെയും മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ബൈജുവിനെ വിശദമായി ചോദ്യം ചെയ്ത ശേഷമായിരിക്കും പൊലീസ് കൂടുതൽ വിവരങ്ങൾ പുറത്തുവിടുക. പ്രതിയുടെ ഭാര്യയും കൊല്ലപ്പെട്ട വിഷ്ണുവും തമ്മിൽ ബന്ധമുണ്ടെന്ന് ആരോപിച്ചാണ് കൊലപാതകമെന്നാണ് പൊലീസ് എഫ്ഐആർ. കൊടുവാൾ കൊണ്ടുള്ള ആക്രമണത്തിലാണ് ഇരുവരും കൊല്ലപ്പെട്ടത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com