അർദ്ധരാത്രിയോടെയാണ് ഗുർപ്രീതിനെ വീടിനുള്ളിൽ വെടിയേറ്റ നിലയിൽ കണ്ടെത്തിയത്
പഞ്ചാബിൽ ആംആദ്മി എംഎൽഎ വെടിയേറ്റ് മരിച്ച നിലയിൽ. ലുധിയാന എംഎൽഎ ഗുർപ്രീത് ഗോഗിയാണ് മരിച്ചത്. അർദ്ധരാത്രിയോടെയാണ് ഗുർപ്രീതിനെ വീടിനുള്ളിൽ വെടിയേറ്റ നിലയിൽ കണ്ടെത്തിയത്. സ്വയം വെടി വെച്ചതാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും.
ALSO READ: ഉത്തർപ്രദേശിൽ ഒരു കുടുംബത്തിലെ 5 പേർ മരിച്ച സംഭവം; വ്യക്തിവൈരാഗ്യമെന്ന് സൂചന, രണ്ട് പേർ അറസ്റ്റിൽ
എങ്ങനെയാണ് വെടിയേറ്റതെന്ന് വ്യക്തമല്ല. വെടിയേറ്റയുടൻ ഇദ്ദേഹത്തെ ദയാനന്ദ് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചിരുന്നു. നിലവിൽ മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ചിരിക്കുകയാണ്.