തെരഞ്ഞെടുപ്പിന് മുന്നോടിയായി ആം ആദ്മി നേതാക്കൾ അറസ്റ്റിലാവും; അരവിന്ദ് കെജ്‌രിവാൾ

നേതാക്കളുടെ വസതിയിൽ റെയ്ഡ് നടത്താൻ ബിജെപി സർക്കാർ കേന്ദ്ര ഏജൻസികൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും കെജ്‌രിവാൾ പറഞ്ഞു
തെരഞ്ഞെടുപ്പിന് മുന്നോടിയായി ആം ആദ്മി നേതാക്കൾ അറസ്റ്റിലാവും; അരവിന്ദ് കെജ്‌രിവാൾ
Published on


ഡൽഹി മുഖ്യമന്ത്രി അതിഷി മർലേന ഉൾപ്പെടെയുള്ള ആം ആദ്മി നേതാക്കൾ തെരഞ്ഞെടുപ്പിന് മുന്നോടിയായി അറസ്റ്റിലാവുമെന്ന് ആം ആദ്മി പാർട്ടി ദേശീയ കൺവീനറും ഡൽഹി മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ. നേതാക്കളുടെ വസതിയിൽ റെയ്ഡ് നടത്താൻ ബിജെപി സർക്കാർ കേന്ദ്ര ഏജൻസികൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും കെജ്‌രിവാൾ പറഞ്ഞു.

കഴിഞ്ഞ 10 വർഷമായി ഡൽഹി നിവാസികളെ ബുദ്ധിമുട്ടിക്കാൻ ബിജെപി ഗൂഢാലോചന നടത്തുകയായിരുന്നു. കെജ്‌രിവാളിനെ വിമർശിച്ചും അപകീർത്തിപ്പെടുത്തിയും വോട്ട് തേടുക മാത്രമാണ് അവർ ചെയ്യുന്നത്. ലഫ്റ്റനൻ്റ് ഗവർണറെ കൊണ്ടുവന്ന് ഡൽഹി സർക്കാരിൻ്റെ പ്രവർത്തനങ്ങൾ നിർത്തിവച്ചു. എന്നാൽ ഗൂഢാലോചനകളെല്ലാം പരാജയപ്പെട്ടപ്പോൾ അവർ എഎപിയുടെ ഉന്നത നേതാക്കളെയും മന്ത്രിമാരെയും ജയിലിലേക്ക് അയക്കാൻ പദ്ധതിയിടുകയാണെന്നും കെജ്‌രിവാൾ ആരോപിച്ചു.

ഡൽഹിയിൽ ഏഴ് എംപിമാരും ലഫ്റ്റനൻ്റ് ഗവർണറും അടങ്ങുന്ന അർദ്ധ സർക്കാരാണ് ബിജെപിക്കുള്ളത്. ഈ 10 വർഷത്തിനിടയിൽ അവർ ഒരു റോഡോ ആശുപത്രിയോ സ്‌കൂളോ കോളേജോ പണിതിട്ടില്ല. ഡൽഹിയിലെ ക്രമസമാധാനം അവർ നശിപ്പിച്ചു. ഡൽഹി നിവാസികൾ ഭയത്തോടെയാണ് ജീവിക്കുന്നതെന്നും അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു. വാർത്തസമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com