
കെട്ടിങ്ങളുടെയും വീടുകളുടെയും മേല്‍ക്കൂരകളിലും ബാല്‍ക്കണികൡലും വീട്ടു സാധനങ്ങള്‍ നിറച്ചാല്‍ പിഴയീടാക്കുമെന്ന് അബുദബി. മുനിസിപാലിറ്റി-ഗതാഗത വകുപ്പാണ് പുതിയ പിഴയീടാക്കിയത്. ബാല്‍ക്കണികളിലും മേല്‍ക്കൂരകളിലും സാധനങ്ങള്‍ കുത്തിനിറക്കുന്നത് നഗര സൗന്ദര്യത്തിനും കാഴ്ചയ്ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും ഇത് തടയുന്നതിനായാണ് നടപടിയെന്നുമാണ് മുനിസിപ്പാലിറ്റി വകുപ്പ് അറിയിക്കുന്നത്.
നിയമം ലംഘിക്കുന്നവര്‍ക്ക് 2000 ദിര്‍ഹം വരെയാണ് പിഴ ചുമത്തുക. ഇത്തരത്തില്‍ സുസ്ഥിര നഗര പരിസ്ഥിതി ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി. ആദ്യം നിയമം ലംഘിച്ചാല്‍ 500 ദിര്‍ഹമായിരിക്കും പിഴ ചുമത്തുക. രണ്ടാം തവണയും ലംഘിച്ചാല്‍ 1000 ദിര്‍ഹവും മൂന്നാം തവണ, അല്ലെങ്കില്‍ തുടര്‍ച്ചയായി നിയമം ലംഘിച്ചാല്‍ 2000 ദിര്‍ഹവും പിഴയീടാക്കുമെന്നാണ് പ്രഖ്യാപനം.
നഗര സൗന്ദര്യം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി നിയമ ലംഘനങ്ങള്‍ നടത്തുന്നവര്‍ക്ക് വിവിധ തരത്തിലുള്ള ശിക്ഷാ നടപടികളും പിഴകളും സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് പുതിയ പ്രഖ്യാപനം.
വാണിജ്യ സംബന്ധിമായ കെട്ടിടങ്ങളുടെ ലൈസന്‍സില്ലാതെയുള്ള മോഡിഫിക്കേഷനുകള്‍ക്ക് 4000 ദിര്‍ഹം വരെ പിഴയീടാക്കും. പഴയതും നശിച്ചതുമായ വാഹനങ്ങളും മറ്റും വഴിയരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയാലും 4000 ദിര്‍ഹം വരെ പിഴയീടാക്കും.