fbwpx
പേരാമ്പ്രയിൽ യുവതിക്കു നേരെ ആസിഡ് ആക്രമണം; മുൻ ഭർത്താവ് അറസ്റ്റിൽ
logo

ന്യൂസ് ഡെസ്ക്

Last Updated : 23 Mar, 2025 05:37 PM

കൂട്ടാലിട സ്വദേശി പ്രവിഷയ്ക്ക് നേരെയാണ് ആസിഡ് ആക്രമണം ഉണ്ടായത്

KERALA

കോഴിക്കോട് പേരാമ്പ്ര ചെറുവണ്ണൂരിൽ യുവതിക്ക് നേരെ ആസിഡ് ആക്രമണം. കൂട്ടാലിട സ്വദേശി പ്രവിഷയ്ക്ക് നേരെയാണ് ആസിഡ് അക്രമണം ഉണ്ടായത്. മുൻ ഭർത്താവ് കാരിപ്പറമ്പിൽ പ്രശാന്ത് ആണ് ആസിഡ് ഒഴിച്ചത്. പ്രതിയെ മേപ്പയ്യൂർ പൊലീസ് അറസ്റ്റ് ചെയ്തു.

ചെറുവണ്ണൂർ ഗവ. ആയുർവേദ ആശുപത്രിയിൽ ചികിത്സയിൽ ഉള്ള യുവതിയെ വിളിച്ചു പുറത്തിറക്കിയ ശേഷം ഫ്ലാസ്കിൽ കൊണ്ടുവന്ന ആസിഡ് ദേഹത്തേക്ക് ഒഴിക്കുകയായിരുന്നു. ദേഹമാസകലം പൊള്ളലേറ്റ യുവതിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

KERALA
"പാർട്ടി തരുന്ന സ്ഥാനം എടുക്കുക, തരാത്തത് വിടുകയാണ് രീതി"; സണ്ണി ജോസഫ് ഉൾക്കൊള്ളാൻ സാധിക്കുന്നൊരു വ്യക്തിത്വമെന്ന് കെ. സുധാകരൻ
Also Read
user
Share This

Popular

NATIONAL
KERALA
വീണ്ടും പാക് ആക്രമണം; യുദ്ധ വിമാനങ്ങളും ഡ്രോണുകളും വെടിവെച്ചിട്ട് ഇന്ത്യ