സർക്കാരിന് ആരെയും സംരക്ഷിക്കേണ്ട ആവശ്യമില്ലെന്ന് മന്ത്രി പി രാജീവും വ്യക്തമാക്കി
സിദ്ദിഖ്, രഞ്ജിത് രാജികളിൽ വ്യക്തിപരമായ പ്രതികരണങ്ങൾക്ക് ഇല്ലെന്ന് നടനും എംഎൽഎയുമായ മുകേഷ് വ്യക്തമാക്കി. സിദ്ദിഖിന്റെ രാജിയിൽ AMMA പ്രതികരിക്കും. അഭിപ്രായം പറയാൻ താൻ AMMA ഭാരവഹി അല്ലെന്നും മുകേഷ് എംഎൽഎ. സ്ത്രീകൾക്ക് ഒരിടത്തും ഒരു പ്രശ്നവും ഉണ്ടാകാൻ പാടില്ല. വിഷയത്തിൽ വിശദമായ അന്വേഷണം വേണമെന്നും മുകേഷ് കൂട്ടിച്ചേർത്തു.
സർക്കാരിന് ആരെയും സംരക്ഷിക്കേണ്ട ആവശ്യമില്ലെന്ന് മന്ത്രി പി രാജീവും വ്യക്തമാക്കി. നിയമപരമായി പരിശോധിച്ച് ഉചിതമായ തീരുമാനം എടുക്കും. ഹേമ കമ്മിറ്റി റിപ്പോർട്ട് കോടതി പരിശോധിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ALSO READ: റിയാസ് ഖാൻ ലൈംഗിക ചുവയോടെ സംസാരിച്ചു, സിദ്ദിഖ് ക്രിമിനലാണ്, രാജിവെച്ചത് സിമ്പതി കിട്ടാൻ; നടി രേവതി സമ്പത്ത്
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ മലയാള സിനിമയില്‍ നിന്ന് നിരവധി പേരാണ് വെളിപ്പെടുത്തലുകളുമായി മുന്നോട്ട് വന്നിരിക്കുന്നത്. അതില്‍ ഏറ്റവും പ്രധാനം നടന്‍ സിദ്ദിഖിനും സംവിധായകന്‍ രഞ്ജിത്തിനും എതിരെയുള്ള ലൈംഗിക ആരോപണങ്ങളാണ്. നടി രേവതി സമ്പത്താണ് നടന്‍ സിദ്ദിഖിനെതിരെ ലൈംഗിക അതിക്രമ ആരോപണവുമായി രംഗത്തെത്തിയത്. ബംഗാളി നടി ശ്രീലേഖ മിത്രയാണ് രഞ്ജിത്തിനെതിരെ ആരോപണം ഉന്നയിച്ചത്.
ഇതിന് പുറമെ നിരവധി പേരാണ് തങ്ങള്‍ക്ക് നേരിടേണ്ടി വന്ന അതിക്രമങ്ങളെ കുറിച്ച് തുറന്ന് സംസാരിച്ചത്. 2017ല്‍ നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെയാണ് മലയാള സിനിമയിലെ സ്ത്രീകള്‍ അനുഭവിക്കുന്ന ചൂഷണങ്ങള്‍ ഓരോന്നായി പുറത്തുവരാന്‍ തുടങ്ങിയത്. ദിലീപ് മുതല്‍ പടവെട്ടിന്റെ സംവിധായകന്‍ ലിജു കൃഷ്ണ വരെ നീണ്ടു നില്‍ക്കുന്ന പുറത്തുവന്ന ചൂഷണങ്ങളുടെ ആരോപണങ്ങള്‍. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമായത് മലയാള സിനിമ സ്ത്രീകള്‍ക്ക് സുരക്ഷിതമായി ഇടമല്ലെന്നാണ്.