മദ്യപിച്ച് അമിതവേഗത്തില്‍ വാഹനം ഓടിച്ച നടന്‍ ഗണപതിയുടെ ലൈസന്‍സ് റദ്ദാക്കാനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കും. ദേശീയപാതയില്‍ അങ്കമാലി മുതല്‍ കളമശ്ശേരി വരെയാണ് താരം അപകടകരമായി വാഹവനം ഓടിച്ചത്. അതോടൊപ്പം എറണാകുളം എസിപിക്ക് നേരെയും ഗണപതി അപമര്യാദയായി പെരുമാറി.
പൊലീസ് വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ റെഡ് ലൈറ്റ് ലംഘിച്ച് മുന്നോട്ടുപോവുകയായിരുന്നു. ഗണപതിക്കൊപ്പം വാഹനത്തില്‍ ഉണ്ടായിരുന്ന സുഹൃത്തുക്കളും മദ്യപിച്ചിരുന്നു.
ALSO READ : കളമശേരി ജെയ്സി കൊലപാതകം; രണ്ട് പ്രതികള്‍ പിടിയില്‍, അരുംകൊല സ്വർണവും പണവും തട്ടിയെടുക്കാനായി
ഞായറാഴ്ച്ച രാത്രിയാണ് സംഭവം നടക്കുന്നത്. അമിതവേഗത്തില്‍ വാഹനം പോകുന്നത് ശ്രദ്ധയില്‍പ്പെട്ട പൊലീസ് അത്താണി ആലുവ എന്നിവടങ്ങളില്‍ വെച്ച് വാഹനം തടയാന്‍ ശ്രമിച്ചെങ്കിലും നിര്‍ത്താതെ ഓടിച്ചുപോവുകയായിരുന്നു. സംഭവത്തില്‍ ഗണപതിക്കെതിരെ കേസെടുത്ത പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു.