'മറക്കാന്‍ കഴിയാത്തതുകൊണ്ടല്ലേ വന്നത്'; എംടിയില്ലാത്ത 'സിത്താര'യില്‍ എത്തി മമ്മൂട്ടി

ഇന്ന് വൈകീട്ട് 3.40 ഓടു കൂടിയാണ് മമ്മൂട്ടി നടക്കാവിലെ എംടിയുടെ വീട്ടിൽ എത്തിയത്.
'മറക്കാന്‍ കഴിയാത്തതുകൊണ്ടല്ലേ വന്നത്'; എംടിയില്ലാത്ത 'സിത്താര'യില്‍ എത്തി മമ്മൂട്ടി
Published on


സാഹിത്യകാരന്‍ എംടി വാസുദേവന്‍ നായരുടെ കോഴിക്കോട്ടെ വീട്ടിലെത്തി നടന്‍ മമ്മൂട്ടി. അദ്ദേഹത്തെ മറക്കാന്‍ പറ്റാത്തതുകൊണ്ടല്ലേ വന്നത് എന്ന് മമ്മൂട്ടി മാധ്യമങ്ങളോട് പ്രതികരിച്ചു. എംടിയുടെ മരണ സമയത്ത് വിദേശത്തായിരുന്നതിനാല്‍ മമ്മൂട്ടിക്ക് എത്താന്‍ സാധിച്ചിരുന്നില്ല. ഇന്ന് വൈകീട്ട് 3.40 ഓടു കൂടിയാണ് മമ്മൂട്ടി നടക്കാവിലെ 'സിത്താര'യില്‍ എത്തിയത്.

'എംടി പോയിട്ട് പത്ത് ദിവസമായി. മറക്കാന്‍ പറ്റാത്തതുകൊണ്ടല്ലേ വന്നത്,' എന്നായിരുന്നു മമ്മൂട്ടി വീട്ടില്‍ നിന്ന് ഇറങ്ങിയതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചത്.

വിദേശത്ത് നിന്ന് നാട്ടിലെത്തിയതിന് ശേഷം നേരെ എംടിയുടെ വീട്ടിലേക്ക് വരികയായിരുന്നു മമ്മൂട്ടി. കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച് അവരുമായി സംസാരിച്ച ശേഷമാണ് മമ്മൂട്ടി സിത്താരയില്‍ നിന്നും ഇറങ്ങിയത്. നടന്‍ രമേശ് പിഷാരടിയും മമ്മൂട്ടിക്കൊപ്പം ഉണ്ടായിരുന്നു.

എംടി മരിച്ച ദിവസം മമ്മൂട്ടി ഫേസ്ബുക്കിലൂടെ വൈകാരികമായ കുറിപ്പ് പങ്കുവെച്ചിരുന്നു. എംടിയുടെ ഹൃദയത്തിലൊരു ഇടം കിട്ടിയതാണ് സിനിമാ ജീവിതം കൊണ്ട് തനിക്ക് ലഭിച്ച ഏറ്റവും വലിയ ഭാഗ്യമെന്ന് മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

'അദ്ദേഹത്തിന്റെ ആത്മാംശമുള്ള നിരവധി കഥാപാത്രങ്ങളെ ഞാനവതരിപ്പിച്ചിട്ടുണ്ട്.അതൊന്നും ഓര്‍ക്കുന്നില്ലിപ്പോള്‍.ഒരു യുഗപ്പൊലിമ മങ്ങി മറയുകയാണ്. എന്റെ മനസ്സ് ശൂന്യമാവുന്ന പോലെ തോന്നുന്നു.ഞാനെന്റെ ഇരു കൈകളും മലര്‍ത്തിവെക്കുന്നു,' എന്നും മമ്മൂട്ടി കുറിച്ചിരുന്നു.

ALSO READ: പെരിയ ഇരട്ടക്കൊല: പത്ത് പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം; മുന്‍ എംഎല്‍എ അടക്കം നാല് സിപിഎം നേതാക്കള്‍ക്ക് അഞ്ച് വർഷം തടവ്

Related Stories

No stories found.
News Malayalam 24x7
newsmalayalam.com