
നടൻ മോഹൻ രാജ് (കീരിക്കാടൻ ജോസ്)അന്തരിച്ചു. കിരീടം സിനിമയിൽ കീരിക്കാടൻ ജോസ് എന്ന കഥാപാത്രത്തിലൂടെയാണ് മോഹൻ രാജ് പ്രേക്ഷകർക്ക് സുപരിചിതനായത്. പാർക്കിൻസൺസ് രോഗബാധിതനായിരുന്നു. ആയുർവേദ ചികിത്സയ്ക്കായി ചെന്നൈയിൽ നിന്ന് ഒരു വർഷം മുമ്പാണ് തിരുവനന്തപുരത്ത് എത്തിയത്. തിരുവനന്തപുരം കാഞ്ഞിരംകുളത്തെ വീട്ടിൽ വെച്ച് ഇന്ന് മൂന്ന് മണിയോടെയായിരുന്നു അന്ത്യം.
300 ഓളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. പ്രതിനായക വേഷത്തിലാണ് അദ്ദേഹം മലയാള സിനിമയിൽ തിളങ്ങിയത്. മലയാളം കൂടാതെ തമിഴ്, തെലുങ്ക് സിനിമകളിലും പ്രതിനായക വേഷം ചെയ്തു. മമ്മൂട്ടി നായകനായ റൊഷാക് ആണ് അവസാന ചിത്രം. കിരീടം, ചെങ്കോൽ, വ്യൂഹം, അതിരഥൻ, ഒളിയമ്പുകൾ, കനൽക്കാറ്റ്, ഉപ്പുകണ്ടം ബ്രദേഴ്സ്, കാസർഗോഡ് കാദർഭായ്, രജപുത്രൻ, ഹിറ്റ്ലർ, ആറാം തമ്പുരാൻ, ഗുരു, നരസിംഹം, ഷാർജ ടു ഷാർജ, ബെൻ ജോൺസൺ, മായാവി,ഹൈവേ പൊലീസ് തുടങ്ങി ഒട്ടേറെ സിനിമകളിൽ അഭിനയിച്ചു.