VIDEO| എമ്പുരാൻ റിലീസിന് മുന്നോടിയായി മോഹൻലാൽ ശബരിമലയിൽ; പമ്പയിൽ കെട്ടു നിറച്ച് മലകയറ്റം, മമ്മൂട്ടിയുടെ പേരിൽ വഴിപാട്

പമ്പാഗണപതി ക്ഷേത്രത്തിൽ നിന്ന് കെട്ടുനിറച്ച് തൊഴുതാകും മലകയറ്റം. പടിപൂജ അടക്കമുള്ള ചടങ്ങുകളിൽ മോഹൻലാൽ പങ്കെടുക്കും. നാളെ പുലർച്ചെ നട തുറന്ന ശേഷം ആകും മലയിറങ്ങുക.
VIDEO| എമ്പുരാൻ റിലീസിന് മുന്നോടിയായി മോഹൻലാൽ ശബരിമലയിൽ; പമ്പയിൽ കെട്ടു നിറച്ച് മലകയറ്റം, മമ്മൂട്ടിയുടെ പേരിൽ വഴിപാട്
Published on

എമ്പുരാൻ റിലീസിന് മുൻപ് ശബരിമല ദർശനത്തിനം നടത്തി നടൻ മോഹൻലാൽ. പമ്പാഗണപതി ക്ഷേത്രത്തിൽ നിന്ന് കെട്ടുനിറച്ച് തൊഴുതാകും മലകയറിയ മോഹൻലാൽ ആറര മണിയോടെ ദർശനം പൂർത്തിയാക്കി. പടിപൂജ അടക്കമുള്ള ചടങ്ങുകളിൽ പങ്കെടുത്ത ശേഷം നാളെ പുലർച്ചെയാകും മലയിറങ്ങുക. ക്ഷേത്ര ദർശനത്തിനൊപ്പം പ്രിയ സുഹൃത്തും നടനുമായ മമ്മൂട്ടിയുടെ പേരിൽ വഴിപാടും നടത്തിയിരുന്നു മോഹൻലാൽ . മുഹമ്മദ് കുട്ടി വിശാഖം എന്ന പേരിലാണ് ഉഷ പൂജ നടത്തിയത്. 

പമ്പ ഗണപതി ക്ഷേത്രത്തിൽ നിന്ന് കെട്ടുനിറച്ച മോഹൻലാൽ ഒന്നര മണിക്കൂർ സമയം എടുത്ത് സന്നിധാനത്തെത്തി. മല കയറ്റം പരമ്പരാഗത നീലിമല പാതയിലൂടെ ആയിരുന്നു.. പൊലീസ് ഉദ്യോഗസ്ഥർക്കൊപ്പം സാവധാനമുള്ള മല കയറ്റം. ഇടക്ക് സെൽഫി എടുക്കാൻ എത്തുന്നവർക്ക് നിന്നുകൊടുത്തു. ഇടയ്ക്കിടെ വിശ്രമിച്ചു. തളർച്ചയേതും ഇല്ലാതെയാണ് താരം മല കയറിയത്.

ശേഷം പതിനെട്ടു പടികളും ചവിട്ടി സന്നിധാനത്തെത്തി. തുടർന്ന് 15 സെക്കൻ്റോളം നീണ്ട ദർശനം.ശേഷം ശബരിമല തന്ത്രിയെയും മറ്റ് ഉദ്യോഗസ്ഥരെയും കണ്ട് മുറിയിലേക്ക്. ഹരിവരാസനം കേൾക്കാൻ മോഹൻലാൽ സന്നിധാനത്ത് ഉണ്ടാകും. പുലർച്ചെ നിർമ്മാല്യ ദർശനം നടത്തിയ ശേഷമാകും തിരികെ മലയിറങ്ങുക. ബിഗ് ബഡ്ജറ്റ് ചിത്രം എമ്പുരാന്റെ റിലീസിന്റെ കൂടി പശ്ചാത്തലത്തിലാണ് താരം ശബരിമല ദർശനം നടത്തിയത്

Related Stories

No stories found.
News Malayalam 24x7
newsmalayalam.com