"അണ്ണൈ ഇല്ലത്തിൻ്റെ ഏക ഉടമ നടൻ പ്രഭു"; ശിവാജി ഗണേശൻ്റെ വീട് കണ്ടുകെട്ടാനുള്ള ഉത്തരവ് ഹൈക്കോടതി പിൻവലിച്ചു

നടികർ തിലകം എന്ന പേരിൽ അറിയപ്പെടുന്ന ശിവാജി ഗണേശൻ നിർമിച്ച അണ്ണൈ ഇല്ലത്തിന്റെ ഏക ഉടമ നടൻ പ്രഭുവാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.
"അണ്ണൈ ഇല്ലത്തിൻ്റെ ഏക ഉടമ നടൻ പ്രഭു"; ശിവാജി ഗണേശൻ്റെ വീട് കണ്ടുകെട്ടാനുള്ള ഉത്തരവ് ഹൈക്കോടതി പിൻവലിച്ചു
Published on


നടൻ ശിവാജി ഗണേശന്റെ വീട് കണ്ടുകെട്ടാനുള്ള ഉത്തരവ് പിൻവലിച്ചു. നടൻ പ്രഭു സമർപ്പിച്ച ഹർജിയിൽ മദ്രാസ് ഹൈക്കോടതിയുടേതാണ് ഉത്തരവ്. നടികർ തിലകം എന്ന പേരിൽ അറിയപ്പെടുന്ന ശിവാജി ഗണേശൻ നിർമിച്ച അണ്ണൈ ഇല്ലത്തിന്റെ ഏക ഉടമ നടൻ പ്രഭുവാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.



ശിവാജി ഗണേശൻ്റെ ചെറുമകൻ ദുഷ്യന്ത് എടുത്ത 9.39 കോടി രൂപയുടെ വായ്പ തിരിച്ചടയ്ക്കാത്തതുമായി ബന്ധപ്പെട്ട കേസിൽ അണ്ണൈ ഇല്ലത്തിന്റെ വീട് കണ്ടുകെട്ടാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. 'ജഗജാല കില്ലാഡി' എന്ന ചിത്രത്തിൻ്റെ നിർമാണത്തിന് വേണ്ടിയാണ് ബാങ്കിൽ നിന്ന് പണം കടമെടുത്തത്. ഇതിൻ്റെ തിരിച്ചടവ് മുടങ്ങിയതോടെയാണ് ജപ്തി നടപടികളിലേക്ക് ബാങ്ക് കടന്നത്.

കടം തിരിച്ചുപിടിക്കാൻ ശ്രമിക്കുന്ന താനബക്കിയം എൻ്റർപ്രൈസസ് പ്രഭുവിൻ്റെ ഉടമസ്ഥാവകാശത്തെ ഹൈക്കോടതിയിൽ ചോദ്യം ചെയ്തിരുന്നു. 22 ഇടങ്ങളിലായി വ്യാപിച്ചുകിടക്കുന്ന കോടിക്കണക്കിന് രൂപ വിലമതിക്കുന്ന ഒരു വസ്തുവിന്റെ അവകാശവാദം രാംകുമാർ ഉപേക്ഷിക്കുമെന്ന് വാദിക്കുന്നത് അസംഭവ്യമാണെന്നും അവർ വാദിച്ചു. ഇരുപക്ഷത്തിന്റെയും വാദങ്ങൾ കേട്ട ശേഷം ജസ്റ്റിസ് അബ്ദുൾ ഖുദ്ദോസ് ഇന്ന് കേസിൽ വിധി പറയുകയായിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com