
ബലാത്സംഗ കേസിൽ നടൻ സിദ്ദീഖ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് പ്രത്യേക അന്വേഷണ സംഘം. കേസിൽ ഡിജിറ്റൽ രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടും കൊണ്ടുവന്നില്ലെന്നും ബാങ്ക് രേഖകൾ മാത്രമാണ് നൽകിയതെന്നും അന്വേഷണ സംഘം പറഞ്ഞു. പരാതിക്കാരിയുമായി ഇതുവരെ ഫോണിൽ ബന്ധപ്പെട്ടിട്ടില്ലെന്നും സിദ്ദീഖ് അന്വേഷണ സംഘത്തോട് പറഞ്ഞു.
കേസിൽ രണ്ടാം തവണയാണ് സിദ്ദീഖ് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകുന്നത്. സുപ്രീം കോടതി അറസ്റ്റ് തടഞ്ഞതിന് പിന്നാലെ ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. അന്വേഷണ സംഘം ആവശ്യപ്പെട്ട പ്രകാരം ഡിജിറ്റല്‍ തെളിവുകള്‍ സിദ്ദീഖ് ഹാജരാക്കിയിരുന്നില്ല. തുടർന്ന് ഇന്ന് ഹാജരാകുമ്പോൾ കുറ്റകൃത്യം നടന്നതായി പറയപ്പെടുന്ന 2016-17 കാലത്തെ ഡിജിറ്റല്‍ തെളിവുകള്‍ നല്‍കണമെന്ന് നിർദേശിച്ചിരുന്നു. എന്നാല്‍ അക്കാലത്തെ ഫോണും ഐപാഡും കൈവശമില്ലെന്നാണ് സിദ്ദീഖ് വ്യക്തമാക്കിയത്.