
ഹേമ കമ്മിറ്റി റിപ്പോർട്ട് ഗോസിപ്പല്ലെന്നും ഔദ്യോഗിക റിപ്പോർട്ടാണെന്നും നടി കസ്തൂരി. മലയാളത്തിൽ അവസാനം ചെയ്ത സിനിമയിൽ നിന്നും തനിക്ക് ദുരനുഭവമുണ്ടായെന്നും നടി വെളിപ്പെടുത്തി. മോഹൻലാലും സുരേഷ് ഗേപിയുമെല്ലാം പ്രതികരിക്കാത്തതെന്താണെന്നും കസ്തൂരി ചോദിച്ചു. മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കസ്തൂരി
"മോഹൻലാലിനു എന്തുകൊണ്ട് ഉത്തരമില്ല. എന്റെ സിനിമയിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ നടക്കുന്നില്ലെന്ന് പറയാൻ മോഹൻലാൽ തയാറാകാത്തത് എന്തുകൊണ്ടാണ് ? അമ്മയിൽ നിന്നും രാജിവച്ച് എല്ലാവരും ഒളിച്ചോടിയത് എന്തിനാണ് ? സുരേഷ് ഗോപിക്ക് കേരളത്തിലെ വോട്ടർമാരോട് ഉത്തരവാദിത്തമുണ്ട്. കേരളത്തിലെ ജനങ്ങളോട് തുറന്നു സംസാരിക്കണം. ഒളിച്ചുവയ്ക്കാൻ ഉള്ളവരാണ് പ്രതികരിക്കാതെ ഇരിക്കുന്നത്", കസ്തൂരി പറഞ്ഞു.
ALSO READ : 26-ാമത്തെ വയസിലാണ് എനിക്കിത് സംഭവിക്കുന്നത്, ഞാന്‍ 64 നിന്ന് 28 കിലോയിലേക്ക് എത്തി; ലിജു കൃഷ്ണയില്‍ നിന്ന് പീഡനം നേരിട്ട അതിജീവിത
"ഹേമ കമ്മിറ്റി റിപ്പോർട്ട് ഗോസിപ്പല്ല, ഔദ്യോഗിക റിപ്പോർട്ടാണ്. അനിയൻ ബാവ ചേട്ടൻ ബാവ, രഥോത്സവം ഉൾപ്പെടെ നല്ല സിനിമകൾ ഞാൻ മലയാളത്തിൽ ചെയ്തിട്ടുണ്ട്. എന്നാൽ ഞാൻ മലയാളത്തിൽ അവസാനം ചെയ്ത സിനിമയിൽ നിന്നും ദുരനുഭവം നേരിട്ടു. നല്ല സാമ്പത്തികം ഇല്ലായിരുന്നു. പ്രൊഡക്ഷൻ കൺട്രോളർ പലപ്പോഴും ദേഷ്യപ്പെട്ടു. രണ്ട് ദിവസത്തിനു ശേഷം ഷൂട്ടിങ് സെറ്റിൽ നിന്നും ഞാൻ പോയി. മോശം മനുഷ്യർ എല്ലായിടത്തുമുണ്ട്. എനിക്കും ഒരുപാട് ദുരനുഭവം ഉണ്ടായിട്ടുണ്ട്. എന്നുകരുതി എല്ലാവരും മോശക്കാരല്ലെന്നും", കസ്തൂരി അഭിപ്രായപ്പെട്ടു.