സഹനടൻ മയക്കുമരുന്ന് ഉപയോഗിച്ച് മോശമായി പെരുമാറി; സിനിമാ സെറ്റിലെ ദുരനുഭവം വെളിപ്പെടുത്തി വിൻസി അലോഷ്യസ്

ഒരു സീൻ നോക്കുന്നതിനിടെ നടൻ്റെ വായിൽ നിന്ന് വെളുത്ത എന്തോ ഒന്ന് മേശപ്പുറത്തേക്ക് വീണു. അദ്ദേഹം സെറ്റിൽ മയക്കുമരുന്ന് ഉപയോഗിക്കുകയായിരുന്നു എന്നത് വളരെ വ്യക്തമായിരുന്നു, അത് ചുറ്റുമുള്ള എല്ലാവർക്കും ബുദ്ധിമുട്ടുണ്ടാക്കി.
സഹനടൻ മയക്കുമരുന്ന് ഉപയോഗിച്ച് മോശമായി പെരുമാറി; സിനിമാ സെറ്റിലെ ദുരനുഭവം വെളിപ്പെടുത്തി വിൻസി അലോഷ്യസ്
Published on

ലഹരി ഉപയോഗിക്കുന്നവർക്കൊപ്പം അഭിനയിക്കില്ലെന്ന പരാമർശത്തിൽ വ്യക്തത വരുത്തി നടി വിൻസി അലോഷ്യസ്.ഒപ്പം അഭിനയിക്കുന്ന നടൻ ലഹരി ഉപയോഗിച്ച് മോശമായി പെരുമാറി. ഈ ദുരനുഭവത്തിന്റെ പശ്ചാത്തലത്തിലാണ് ലഹരിക്കെതിരായ പരിപാടിയിൽ ലഹരി ഉപയോഗിക്കുന്നവർക്കൊപ്പം അഭിനയിക്കില്ലെന്ന പറഞ്ഞതെന്നും ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ വിൻസി പറഞ്ഞു.

അടുത്തിടെ ലഹരി ഉപയോഗിക്കുന്നതായി തനിക്ക് ബോധ്യമുള്ളവര്‍ക്കൊപ്പം അഭിനയിക്കില്ലെന്ന് നടി വിന്‍സി അലോഷ്യസ് പറഞ്ഞ വീഡിയോ ഏറെ ചർച്ചയായിരുന്നു. നടിക്കെതിരെ സൈബർ ആക്രമണം നടക്കുന്ന തലം വരെയെത്തി കാര്യങ്ങൾ.ഇതോടെയാണ് തന്റെ തീരുമാനത്തിൻ്റെ കാരണം വ്യക്തമാക്കി വിൻസി രംഗത്തെത്തിയത്.

കുറച്ച് ദിവസം മുന്‍പ് ഞാന്‍ ഒരു ലഹരി വിരുദ്ധ പരിപാടിയില്‍ പങ്കെടുത്തിരുന്നു. അവിടെ ഞാന്‍ ഒരു പ്രസ്താവന നടത്തി. എന്‍റെ അറിവില്‍ ലഹരി ഉപയോഗിക്കുന്നവരുമായി ഞാന്‍ ഇനി സിനിമ ചെയ്യില്ല എന്നതാണ്. അത് പല മാധ്യമങ്ങളും ഷെയർ ചെയ്തിരുന്നു. കമന്‍റ് വായിച്ചപ്പോഴാണ് ആളുകള്‍ക്ക് പല കാഴ്ചപ്പാടാണ് വരുന്നത് എന്ന് മനസിലായത്. വ്യക്തമായി അതിന്‍റെ കാരണം അറിഞ്ഞാല്‍ പിന്നെ ആളുകള്‍ക്ക് പല കാരണം ഉണ്ടാക്കേണ്ട കാര്യം ഇല്ലല്ലോ.

“ഞാനൊരു സിനിമയിൽ അഭിനയിക്കുന്ന സമയത്ത്, അതിലെ പ്രധാന നടനിൽ നിന്ന് എനിക്കൊരു അനുഭവമുണ്ടായി. അദ്ദേഹം മയക്കുമരുന്ന് ഉപയോഗിക്കുകയും മോശമായി പെരുമാറുകയും ചെയ്തു, അത് കാരണം അദ്ദേഹത്തോടൊപ്പം തുടർന്ന് പ്രവർത്തിക്കാൻ വളരെ ബുദ്ധിമുട്ടായിരുന്നു,” വിൻസി പറഞ്ഞു.

“എന്റെ വസ്ത്രം ശരിയാക്കാൻ പോയപ്പോൾ, ‘ഞാൻ റെഡിയാക്കാൻ സഹായിക്കാം’ എന്ന് പറഞ്ഞ് അദ്ദേഹത്തിനും എന്റെ കൂടെ വരണമായിരുന്നു. ഇത് എല്ലാവരുടെയും മുന്നിൽ വെച്ചാണ് പറഞ്ഞത്, ഒരു സീൻ നോക്കുന്നതിനിടെ നടൻ്റെ വായിൽ നിന്ന് വെളുത്ത എന്തോ ഒന്ന് മേശപ്പുറത്തേക്ക് വീണു. അദ്ദേഹം സെറ്റിൽ മയക്കുമരുന്ന് ഉപയോഗിക്കുകയായിരുന്നു എന്നത് വളരെ വ്യക്തമായിരുന്നു, അത് ചുറ്റുമുള്ള എല്ലാവർക്കും ബുദ്ധിമുട്ടുണ്ടാക്കി. വ്യക്തിജീവിതത്തിൽ മയക്കുമരുന്ന് ഉപയോഗിക്കുന്നത് ഒരു കാര്യം, എന്നാൽ അത് നിങ്ങളുടെ തൊഴിൽ സാഹചര്യത്തെ ബാധിക്കുമ്പോൾ, അത് അംഗീകരിക്കാനാവില്ല,” അതിനെ തുടര്‍ന്നാണ് അത്തരക്കാര്‍ക്കൊപ്പം അഭിനയിക്കില്ലെന്ന് തീരുമാനിച്ചത്.

പിന്തുണച്ചവരോട് നന്ദിയുണ്ട്. എന്നാല്‍ സിനിമയില്‍ അവസരം കിട്ടാത്തത് കൊണ്ടല്ലെ എന്ന് പറയുന്നവരോട് - എനിക്ക് സിനിമ ഇല്ലെങ്കില്‍ ഇല്ലെന്ന് ഞാന്‍ പറയും. മുന്‍പ് അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. അഭിനയവും സിനിമയും ഇഷ്ടമാണ് ജീവിതത്തിലെ ഒരു ഭാഗം മാത്രമാണ് സിനിമ. വിൻസി പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com