fbwpx
അംബാനിയെ കടത്തിവെട്ടി അദാനി; ഇന്ത്യയിലെ സമ്പന്നരുടെ പട്ടികയിൽ ഒന്നാമത്
logo

ന്യൂസ് ഡെസ്ക്

Last Updated : 29 Aug, 2024 06:45 PM

2024ലെ ഹുറൂൺ സമ്പന്നപ്പട്ടികയിലാണ് 11.6 ലക്ഷം കോടി ആസ്തിയോടെ മുകേഷ് അംബാനിയെ അദാനി പിന്തള്ളിയത്

NATIONAL


ഇന്ത്യയിലെ സമ്പന്നരുടെ പട്ടികയിൽ മുകേഷ് അംബാനിയെ പിന്തള്ളി വീണ്ടും ഗൗതം അദാനി രാജ്യത്തെ ഏറ്റവും വലിയ കോടീശ്വരനായി. 2024ലെ ഹുറൂൺ സമ്പന്നപ്പട്ടികയിലാണ് 11.6 ലക്ഷം കോടി ആസ്തിയോടെ മുകേഷ് അംബാനിയെ അദാനി പിന്തള്ളിയത്. പട്ടികയിൽ 10.1 ലക്ഷം കോടി ആസ്തിയോടെ രണ്ടാം സ്ഥാനത്താണ് മുകേഷ് അംബാനി.

READ MORE: ആണവ പ്രതിരോധത്തിന് ഐഎൻഎസ് അരിഘട്ട്; ഇന്ത്യക്ക് രണ്ടാം അന്തർവാഹിനി

2024ൻ്റെ തുടക്കത്തിലും ഗൗതം അദാനി പട്ടികയിൽ മുന്നിൽ എത്തിയിരുന്നു. എന്നാൽ, ഒരാഴ്ച കൊണ്ട് അത് അംബാനി മറികടക്കുകയായിരുന്നു. ഹിൻഡൻബർഗ് റിപ്പോർട്ട് വന്നതോടെ, അദാനിയുടെ ആസ്തി കുത്തനെ ഇടിഞ്ഞിരുന്നു. ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ ധനികനെന്ന സ്ഥാനത്ത് നിന്നും 36ആം സ്ഥാനത്തേക്ക് വരെ അദാനി എത്തപ്പെട്ടു. 2020ൽ, ഗൗതം അദാനി പട്ടികയിൽ നാലാം സ്ഥാനത്തായിരുന്നു.

READ MORE: ഡോക്ടർമാരെ ഭീഷണിപ്പെടുത്തിയിട്ടില്ല, ശബ്ദമുയർത്തിയത് ബിജെപിക്കെതിരെ; ആരോപണം നിഷേധിച്ച് മമത ബാനർജി

2024-ലെ ഹുറൂൺ സമ്പന്ന പട്ടികയിൽ എച്ച്‌സിഎൽ ടെക്‌നോളജീസിൻ്റെ ശിവ് നാടാരും കുടുംബവുമാണ് 3.14 ലക്ഷം കോടിയുമായി സമ്പന്ന പട്ടികയിൽ മൂന്നാം സ്ഥാനത്ത്. പട്ടികയിൽ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ പൂനാവാല കുടുംബം 2.89 ലക്ഷം കോടിയുമായി നാലാം സ്ഥാനത്തും, സൺ ഫാർമസ്യൂട്ടിക്കൽ ഇൻ്റസ്ട്രീസിൻ്റെ ദിലീപ് സാങ്‌വി അഞ്ചാം സ്ഥാനത്തുമുണ്ട്. ഹുറൂൺ പട്ടികയിൽ ഇടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി സെപ്‌റ്റോ സഹസ്ഥാപകയായ 21കാരി കൈവല്യ വോറയാണ്.

READ MORE: ജപ്പാനിൽ നാശം വിതച്ച് ഷാൻഷാൻ ചുഴലിക്കാറ്റ്; നാല് ദശലക്ഷം ആളുകളെ മാറ്റിപാർപ്പിച്ചു

NATIONAL
ജയ്‌സാൽമീറിൽ ബിഎസ്എഫ് ക്യാമ്പിന് നേരെ ഡ്രോൺ ആക്രമണം; പാക് ഡ്രോൺ വെടിവച്ച് വീഴ്ത്തി ഇന്ത്യൻ സൈന്യം
Also Read
user
Share This

Popular

KERALA
KERALA
ഇന്ത്യ-പാക് സംഘർഷം: അതിർത്തി സംസ്ഥാനങ്ങളിലെ മലയാളികൾക്ക് സഹായം; കൺട്രോൾ റൂം തുറന്ന് കേരളം