രാഷ്ട്രപതിയുടെ മെഡലിനുള്ള ശുപാർശ അഞ്ച് തവണ കേന്ദ്രം തള്ളിയിരുന്നു
എഡിജിപി എം.ആർ. അജിത് കുമാറിനായി വീണ്ടും വിശിഷ്ട സേവന മെഡലിനായി ശുപാർശ. ഡിജിപിയാണ് സർക്കാരിന് ശുപാർശ നൽകിയത്. രാഷ്ട്രപതിയുടെ മെഡലിനുള്ള ശുപാർശ അഞ്ച് തവണ കേന്ദ്രം തള്ളിയിരുന്നു.
അതേസമയം, അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ അജിത് കുമാറിന് സർക്കാരും ക്ലീൻ ചിറ്റ് നൽകിയിരുന്നു. കുറ്റവിമുക്തനാക്കിയ വിജിലൻസ് റിപ്പോർട്ട് മുഖ്യമന്ത്രി അംഗീകരിക്കുകയും റിപ്പോർട്ടിൽ ഒപ്പിടുകയും ചെയ്തിരുന്നു. പി.വി. അൻവർ ഉന്നയിച്ച ആരോപണങ്ങളിലാണ് അജിത് കുമാറിനെതിരെ അന്വേഷണം നടത്തിയത്.
ALSO READ: അൻവറിൻ്റെ പുതിയ 'യു' ടേൺ: യുഡിഎഫ് പ്രവേശം ഉടൻ വേണം; ഇല്ലെങ്കിൽ നിലമ്പൂരിൽ ഒറ്റക്ക് മത്സരിക്കും
ഫ്ലാറ്റ് മറിച്ചു വിൽക്കൽ, വീട് നിർമാണം എന്നിവയിൽ മാത്രമാണ് വിജിലൻസ് ക്ലീൻ ചിറ്റ് നൽകിയത്. നെയ്യാറ്റിൻകര കോടതി പരിഗണിക്കുന്ന അന്യായത്തിലായിരുന്നു വിജിലൻസിൻ്റെ മറുപടി. പി.വി. അൻവറിൻ്റെ മറ്റ് ആരോപണങ്ങൾ അന്വേഷിക്കുകയാണെന്നും വിജിലൻസ് അറിയിച്ചിരുന്നു.
സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവി പട്ടികയിൽ ഏതാനും ദിവസങ്ങൾക്ക് മുൻപ് എം.ആർ. അജിത് കുമാർ ഇടംപിടിച്ചിരുന്നു. അതിനിടെയാണ് വിജിലൻസിൻ്റെ ക്ലീൻചിറ്റ്. പട്ടിക സംസ്ഥാന സർക്കാർ കേന്ദ്രത്തിന് അയച്ചിരുന്നു. ആറ് ഉന്നത ഉദ്യോഗസ്ഥരുടെ പേരുകളാണ് പട്ടികയിലുള്ളത്.