
ആർഎസ്എസ് കൂടിക്കാഴ്ചയിൽ ഡിജിപി റിപ്പോർട്ടിൽ കുറിച്ചത് ഗുരുതര പരാമർശങ്ങളെന്ന് റിപ്പോർട്ട്. ഡിജിപി പദവി ഉൾപ്പെടെയുള്ള നേട്ടങ്ങളാണ് ലക്ഷ്യമെന്ന് സംശയമെന്ന് ഡിജിപി റിപ്പോർട്ടിൽ പരാമർശം. നടപടി പൊലീസിനെ സംശയമുനയിലാക്കിയെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്.
സിപിഐ നിലപാടാണ് എഡിജിപിക്കെതിരായ നടപടിയിൽ സമ്മര്‍ദ്ദമായത്. എഡിജിപിക്ക് എതിരായ നടപടി ഉണ്ടായില്ലെങ്കിൽ നിയമസഭയില്‍ സിപിഐക്ക് അഭിപ്രായം പറയേണ്ടി വരുമെന്ന് ബിനോയ് വിശ്വം എം.വി ഗോവിന്ദനെ അറിയിച്ചിരുന്നു. സിപിഐ പാര്‍ലമെന്ററി പാർട്ടി യോഗത്തിന് ശേഷം എംവി ഗോവിന്ദനോട് ബിനോയ് വിശ്വം നിലപാട് വ്യക്തമാക്കുകയായിരുന്നു.
അതേസമയം, എഡിജിപി അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് നീക്കിയില്ലെങ്കില്‍ സിപിഐയുടെ അഭിപ്രായം നിയമസഭയില്‍ ഉന്നയിക്കേണ്ട അവസ്ഥ ഉണ്ടാകുമായിരുന്നു. നിയമസഭ സമ്മേളനത്തിന് മുമ്പ് നടപടി ഉണ്ടാകണം എന്നായിരുന്നു സിപിഐ ആവശ്യം.
എന്നാല്‍, കത്ത് നല്‍കി രേഖാമൂലം ഇത് സിപിഐ ആവശ്യപ്പെട്ടില്ല, നടപടി കൂടാതെ മുന്നോട്ട് പോകാനാവില്ല, സിപിഐ നിലപാട് സഭയില്‍ അറിയിക്കേണ്ട അവസ്ഥ ഉണ്ടാകരുതെന്നും അറിയിക്കുകയായിരുന്നു. എൽഡിഎഫ് പാര്‍ലമെന്ററി പാർട്ടി യോഗത്തിലും സിപിഐ ഈ നിലപാട് അറിയിച്ചിരുന്നു.
നിയമസഭാ സമ്മേളനത്തിന് മുമ്പ് എഡിജിപിക്ക് എതിരായ നടപടി ഉണ്ടായതില്‍ സിപിഐ സംതൃപ്തി അറിയിച്ചു.