എഡിഎമ്മിന്റെ മരണം: അന്വേഷണം ശരിയായ ദിശയിലല്ല; പൊലീസിനെതിരെ പി.പി. ദിവ്യ

പ്രശാന്തിന്റെ മൊഴി ഹാജരാക്കിയിരുന്നെങ്കില്‍ പണം നല്‍കി എന്ന ആരോപണവും സാധൂകരിക്കപ്പെട്ടേനെ എന്നും പി.പി. ദിവ്യ ഹർജിയിൽ ഉന്നയിച്ചു.
എഡിഎമ്മിന്റെ മരണം: അന്വേഷണം ശരിയായ ദിശയിലല്ല; പൊലീസിനെതിരെ പി.പി. ദിവ്യ
Published on

എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട പൊലീസ് അന്വേഷണം ശരിയായ ദിശയിലല്ലെന്ന് പി.പി. ദിവ്യ. എഡിഎമ്മിനെതിരെ ആരോപണം ഉന്നയിച്ചത് പ്രശാന്തന്റെ പരാതിയെ തുടര്‍ന്നാണെന്നും പ്രശാന്തന്റെ മൊഴി പൊലീസ് കോടതിയില്‍ ഹാജരാക്കിയില്ലെന്നും ദിവ്യ ആരോപിച്ചു. കോടതിയില്‍ സമര്‍പ്പിക്കുന്ന ജാമ്യ ഹര്‍ജിയിലാണ് പൊലീസിനെതിരായ ദിവ്യയുടെ ആരോപണം.

പൊലീസിന് മുന്നിലും ആരോഗ്യ വകുപ്പ് അന്വേഷണ സംഘത്തിന് മുന്നിലും പ്രശാന്ത് ആരോപണം ആവര്‍ത്തിച്ചിട്ടുണ്ട്. പ്രശാന്തിന്റെ മൊഴി ഹാജരാക്കിയിരുന്നെങ്കില്‍ പണം നല്‍കി എന്ന ആരോപണവും സാധൂകരിക്കപ്പെട്ടേനെ എന്നും പി.പി. ദിവ്യ ഹർജിയിൽ ഉന്നയിച്ചു.

കേസില്‍ പ്രത്യേക അന്വേഷണ സംഘം നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെ മൊഴിയെടുക്കും. പ്രശാന്തിനെ പ്രതി ചേര്‍ക്കണെന്ന കുടുംബത്തിന്റെ ആവശ്യവും പരിശോധിക്കും. ഗൂഢാലോചനയിലേക്ക് അന്വേഷണം എത്തണം എന്നും കുടുംബം ആവശ്യപ്പെടുന്നുണ്ട്.


കഴിഞ്ഞ ദിവസമാണ് കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയത്. 

യെ റിമാന്‍ഡ് ചെയ്തത്. രണ്ടാഴ്ചത്തേക്കാണ് മജിസ്‌ട്രേറ്റ് ദിവ്യയെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്. അടുത്ത മാസം 12-ാം തിയതി വരെയാണ് റിമാന്‍ഡ് കാലാവധി. അതുവരെ പള്ളിക്കുന്നിലെ വനിത ജയിലിലായിരിക്കും ദിവ്യ. തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളിയതിന് പിന്നാലെയാണ് ദിവ്യയെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി, തളിപ്പറമ്പ് മജിസ്‌ട്രേറ്റിന്റെ വീട്ടില്‍ ഹാജരാക്കി.

ജാമ്യാപേക്ഷ തള്ളുന്നതില്‍ കളക്ടറുടെ മൊഴിയാണ് ദിവ്യക്ക് തിരിച്ചടിയായത്. കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ ആരോപണമുന്നയിക്കരുതെന്ന് പറഞ്ഞതായി കളക്ടര്‍ അരുണ്‍ വിജയന്‍ മൊഴി നല്‍കിയിരുന്നു.

ദിവ്യയുടെ പ്രസംഗം ആസൂത്രിതമാണെന്നും ജാമ്യം കൊടുക്കുന്നത് തെറ്റായ സന്ദേശമാണെന്നും വിധി പകര്‍പ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രതി രാഷ്ട്രീയ സ്വാധീനമുള്ള വ്യക്തിയാണെന്നും, ജാമ്യാപേക്ഷ തള്ളിക്കൊണ്ട് കോടതി ഉത്തരവിറക്കി. എഡിഎം നവീന്‍ ബാബുവിനെ അപമാനിക്കാന്‍ മനഃപൂര്‍വമായ നീക്കം നടത്തിയെന്നും കോടതി വ്യക്തമാക്കി. ദിവ്യയുടെ നിലപാട് നവീന്‍ ബാബുവിനെ മാനസികമായി തളര്‍ത്തിയെന്നും, ആള്‍ക്കൂട്ടത്തിന് മുമ്പില്‍ അപമാനിതനായതിനാല്‍ മറ്റ് വഴികളില്ലാതെയാണ് ജീവനൊടുക്കിയതെന്നും ഉത്തരവില്‍ പറയുന്നു.



Related Stories

No stories found.
News Malayalam 24x7
newsmalayalam.com