കേരളത്തിന് എയിംസ്; സ്ഥലം പരിശോധിക്കാന്‍ കേന്ദ്ര സംഘം ഏപ്രില്‍ നാലിനെത്തും

കോഴിക്കോട് കിനാലൂരിലാണ് സംസ്ഥാന സർക്കാർ പദ്ധതിക്കായി സ്ഥലം കണ്ടെത്തിയത്
കേരളത്തിന് എയിംസ്; സ്ഥലം പരിശോധിക്കാന്‍ കേന്ദ്ര സംഘം ഏപ്രില്‍ നാലിനെത്തും
Published on

കേരളത്തിൻ്റെ എയിംസ് സ്വപ്നങ്ങൾ യാഥാർഥ്യമാകുന്നു. പുതിയ നാല് എയിംസുകളിൽ ഒന്ന് കേരളത്തിൽ അനുവദിക്കുമെന്ന് കേന്ദ്ര ആരോഗ്യ ജോയിൻ്റ് സെക്രട്ടറി അങ്കിത മിശ്ര. ഡൽഹിയിലെ കേരളത്തിൻ്റെ പ്രത്യേക പ്രതിനിധി കെ.വി. തോമസുമായി നടത്തിയ ചർച്ചയിലാണ് ജോയിൻ്റ് സെക്രട്ടറി ഇക്കാര്യം അറിയിച്ചത്.

സ്ഥലം പരിശോധിക്കാന്‍ ഏപ്രില്‍ നാലിന് കേന്ദ്ര സംഘമെത്തും. കോഴിക്കോട് കിനാലൂരിലാണ് സംസ്ഥാന സർക്കാർ പദ്ധതിക്കായി സ്ഥലം കണ്ടെത്തിയത്. ഇവിടെയാണ് കേന്ദ്ര സംഘമെത്തുക. അതേസമയം, കൂടിക്കാഴ്ചയിൽ ആശമാരുടെ കാര്യം ഉന്നയിക്കാൻ തന്നെ സർക്കാർ ചുമതലപ്പെടുത്തിയിട്ടില്ലെന്നും, ഏൽപ്പിച്ച ജോലി മാത്രം ചെയ്യുമെന്നും കെ.വി. തോമസ് പറഞ്ഞു.

രാഷ്ട്രീയവ്യത്യാസമില്ലാതെ ദീർഘനാളായി കേരളം ആവശ്യപ്പെടുന്ന സ്വപ്ന പദ്ധതിയാണ് എംയിസ്. 2014ൽ അരുൺ ജയ്റ്റ്ലി ധനമന്ത്രിയായിരുന്നപ്പോൾ ബജറ്റിൽ ഉണ്ടായിരുന്നില്ലെങ്കിലും കേരളത്തിന് എയിംസ് അനുവദിക്കാമെന്ന് അറിയിച്ചിരുന്നു. എന്നാൽ ഈ വർഷത്തെ കേന്ദ്ര ബജറ്റിൽ പോലും കേരളത്തിൻ്റെ ആവശ്യം പരി​ഗണിച്ചിരുന്നില്ല.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com