"സാങ്കേതിക തകരാർ ഉണ്ടാവാനുള്ള കാരണം പരിശോധിക്കും"; വിമാനം തിരിച്ചിറക്കിയ സംഭവത്തിൽ വിശദീകരണുവുമായി എയർ ഇന്ത്യ

യാത്രക്കാരെ ലക്ഷ്യസ്ഥാനത്തെത്തിക്കാൻ മറ്റൊരു വിമാനം ക്രമീകരിക്കുമെന്നും എയർ ഇന്ത്യ വക്താവ് വ്യക്തമാക്കി
"സാങ്കേതിക തകരാർ ഉണ്ടാവാനുള്ള കാരണം പരിശോധിക്കും"; വിമാനം തിരിച്ചിറക്കിയ സംഭവത്തിൽ വിശദീകരണുവുമായി എയർ ഇന്ത്യ
Published on

തിരുച്ചിറപ്പള്ളിയിൽ വിമാനം തിരിച്ചിറക്കിയ സംഭവത്തിൽ വിശദീകരണവുമായി എയർഇന്ത്യ എക്‌സ്പ്രസ്. സാങ്കേതിക തകരാർ ഉണ്ടാകാനിടയായ കാരണം പരിശോധിക്കുമെന്ന് വിമാനകമ്പനി വ്യക്തമാക്കി. യാത്രക്കാരെ ലക്ഷ്യസ്ഥാനത്തെത്തിക്കാൻ മറ്റൊരു വിമാനം ക്രമീകരിക്കുമെന്നും എയർ ഇന്ത്യ വക്താവ് പറയുന്നു. ഒപ്പറേഷൻ ക്രൂ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചെന്ന വാർത്ത തെറ്റാണെന്നും ഇവർ വിശദീകരിച്ചു.

"ഓപ്പറേറ്റിംഗ് ക്രൂ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടില്ലെന്ന് വ്യക്തമാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. സാങ്കേതിക തകരാർ റിപ്പോർട്ട് ചെയ്തതിന് ശേഷം വിമാനം സുരക്ഷിതമായ ലാൻഡിംഗ് നടത്താൻ ശ്രമിച്ചു. ലാൻഡിങ്ങിന് മുമ്പായി റൺവേ നീളം കണക്കിലെടുത്ത് ഇന്ധനവും ഭാരവും കുറയ്ക്കുന്നതിനായി വിമാനം നിയുക്ത പ്രദേശത്ത് ഒന്നിലധികം തവണ വട്ടമിട്ടു. സാങ്കേതിക തകരാറിന് പിന്നിലെ കാരണം കൃത്യമായി അന്വേഷിക്കും. ഇതിനിടെ ഞങ്ങളുടെ അതിഥികളുടെ മുന്നോട്ടുള്ള യാത്രയ്ക്കായി ഒരു ബദൽ വിമാനം ക്രമീകരിച്ചിട്ടുണ്ട്. ഇവർക്കുണ്ടായ അസൗകര്യത്തിൽ ഞങ്ങൾ ഖേദിക്കുന്നു. ഒപ്പം പ്രവർത്തനങ്ങളുടെ എല്ലാ മേഖലകളിലും സുരക്ഷയ്ക്ക് മുൻഗണന നൽകാനുള്ള ഞങ്ങളുടെ പ്രതിബദ്ധത ആവർത്തിക്കുന്നു," എയർ ഇന്ത്യ വക്താവ് പറഞ്ഞു.

ALSO READ: എല്ലാവരും സേഫ്; വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു

വെള്ളിയാഴ്ച രാത്രിയോടെയാണ് തിരുച്ചിറപ്പള്ളി വിമാനത്താവളത്തിൽ സാങ്കേതിക തകരാറിനെ തുടർന്ന് വിമാനം ലാൻഡ് ചെയ്തത്. ഇടിച്ചിറക്കാൻ ശ്രമം നടത്തിയിരുന്നെങ്കിലും, ഒടുവിൽ സുരക്ഷിതമായി തന്നെ ലാൻഡിങ് നടത്തുകയായിരുന്നു. 141 യാത്രക്കാരാണ് തിരുച്ചിറപ്പള്ളി- ഷാർജ വിമാനത്തിൽ ഉണ്ടായിരുന്നത്. ഇടിച്ചിറക്കുമ്പോൾ അപകടം ഒഴിവാക്കുന്നതിനായി ഇന്ധനം കുറക്കുന്നതിൻ്റെ ഭാഗമായി 16 ഓളം തവണ വിമാനം ആകാശത്ത് വട്ടമിട്ട് പറത്തിയിരുന്നു. സംഭവത്തിൽ ഡിജിസിഎ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

ഹൈഡ്രോളിക് വീൽ പ്രവർത്തിക്കാത്തതും, ലാൻഡിങ് ഗിയറിലെ തകരാറുമായിരുന്ന പ്രതിസന്ധിക്ക് കാരണമായതെന്നാണ് റിപ്പോർട്ട്. അഗ്നിരക്ഷാ യൂണിറ്റും, ആംബുലൻസുകളുമടക്കം വിമാനത്താവളത്തിൽ അധികൃതർ സജ്ജമാക്കിയിരുന്നു. 50 ഓളം ആംബുലൻസുകളാണ് വിമാനത്താവളത്തിലെ റൺവേയിൽ സജ്ജമാക്കിയിരുന്നത്.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com