
ചൂടുകാലത്ത് അൽപം തണുപ്പിക്കാതെ ആളുകൾക്ക് നന്നായി ഉറങ്ങാൻ കഴിയില്ല.പലപ്പോഴും ഫാൻ പോരാതെ വരുന്ന സാഹചര്യങ്ങളുണ്ട്. അവിടെയാണ് ആളുകൾ എസിയെ ആശ്രയിക്കുന്നത്. സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം എസി വാങ്ങിവച്ചാൽ തന്നെ ഉപയോഗിക്കാൻ അൽപം മടിയാണ്.വൈദ്യുതി ബില്ലാണ് ഇവിടെ പ്രധാന വില്ലൻ. കുറ്റം പറയാൻ പറ്റില്ല. ഒരു ശരാശരി കുടുംബത്തിൻ്റെ സകല ബഡ്ജറ്റും തകർക്കാൻ ഒരു വൈദ്യുതി ബിൽ തന്നെ ധാരാളം.
ഇനിപ്പോ വൈദ്യുതി ബിൽ കൂടുമെന്ന് പേടിച്ച് എസി ഉപയോഗിക്കാൻ മടിച്ചിട്ട് കാര്യമില്ല. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഒരു എസി ഉപയോഗത്തിൽ ഒരു പരിധിവരെ വൈദ്യുതി ലാഭിക്കാം.
എസി വാങ്ങുന്നതു മുതൽ തന്നെ കാര്യങ്ങൾ ശ്രദ്ധിക്കണം.